എന്റെ മകൻ സർവകലാശാലയിൽ ജോലി ചെയ്യുന്നു. അവന് വിആർഎസ് എടുത്താൽ കൊള്ളാമെന്നുണ്ട്. വിആർഎസ് എടുക്കാൻ ഏറ്റവും കുറഞ്ഞത് എത്ര വർഷത്തെ സർവീസ് വേണം? ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എടുത്ത ശന്പളമില്ലാത്ത അവധി സർവീസിൽ പെടുത്തുമോ?
പി.വി. ആന്റണി, തൃശൂർ
വിആർഎസ് (വോളന്ററി റിട്ടയർമെന്റ്) എടുക്കുന്നതിന് 20 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ള ശന്പളമില്ലാത്ത അവധി സർവീസായി പരിഗണിക്കുന്നതാണ്. വിആർഎസ് എടുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. വി ആർഎസ് എടുക്കാൻ തീരുമാനിക്കുന്ന തീയതിക്ക് മൂന്നു മാസം മുന്പായി അപേക്ഷ മേലധികാരിക്ക് നല്കിയിരിക്കണം.