അവധിക്ക് തടസമൊന്നും ഇല്ല
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക്ലാ​സ് 3 ജീ​വ​ന​ക്കാ​ര​നാണ്. 15 വ​ർ​ഷ​ം സ​ർ​വീ​സു​ണ്ട്. ഭാ​ര്യ സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​നം ര​ണ്ടാ​ഴ്ച​യോ​ളം ഭാര്യയ്ക്കൊ​പ്പം താ​മ​സി​ക്കേ​ണ്ട​തു​ണ്ട്. ഇ​തിനായി അവധിയെടുക്കുന്പോൾ മേ​ല​ധി​കാ​രി​യി​ൽ​നി​ന്നോ വ​കു​പ്പ് മേ​ല​ധി​കാ​രി​യി​ൽ​നി​ന്നോ എൻഒസി വാ​ങ്ങേ​ണ്ട​തു​ണ്ടോ? അ​ർ​ഹ​ത​പ്പെ​ട്ട അ​വ​ധി ക്രെ​ഡി​റ്റി​ൽ ഉ​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഞാ​ൻ ചെ​യ്യേ​ണ്ട​ത് എ​ന്തൊ​ക്കെ​യാ​ണ്?
പി.​ജെ. ജോ​സ​ഫ്, മൂ​വാ​റ്റു​പു​ഴ

താ​ങ്ക​ൾ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് (അ​വ​ധി നാലു മാ​സ​ത്തി​ൽ താ​ഴെ ആ​യ​തു​കൊ​ണ്ട്) അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​തി​ൽ അ​വ​ധി​യു​ടെ ആ​വ​ശ്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. കൂ​ടാ​തെ വി​ദേ​ശ​ യാ​ത്ര​യ്ക്കാ​കു​ന്പോ​ൾ ഏ​തു രാ​ജ്യ​ത്തേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന വി​വ​രം കൂ​ടി വ്യ​ക്ത​മാ​ക്ക​ണം. ഇ​തി​ന് മേ​ല​ധി​കാ​രി​യി​ൽ​നി​ന്ന് എ​ൻ​ഒ​സി ആ​വ​ശ്യ​മി​ല്ല. താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യു​ള്ള അ​വ​ധി​യാ​ണ് എ​ടു​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടാ​ണ് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​ത്ത​ത്. സ.ഉ(പി)233/2008/ധന. തീയതി. 03/06/2008.

Loading...