എന്റെ പേരിലുള്ള വിജിലൻസ് കേസിൽ 24 വർഷങ്ങൾക്കുശേഷം ഹൈക്കോടതി വെറുതെവിട്ടു. തടഞ്ഞുവച്ച എല്ലാ ആനുകൂല്യങ്ങളും ഉടൻ നൽകുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് സർക്കാരിൽനിന്ന് ഡിപ്പാർട്ട്മെന്റിന് ഉത്തരവ് നല്കിയിട്ടുണ്ട്. സർവീസിൽനിന്ന് പിരിഞ്ഞിട്ട് 19 വർഷം കഴിഞ്ഞു. 75 വയസുണ്ട്. സസ്പെൻഷൻ കാലം ഡ്യൂട്ടി ആയി പരിഗണിച്ചതിനാൽ ആ കാലയളവിലെ ഇൻക്രിമെന്റ് ഉൾപ്പെടെ ശന്പള ആനൂകൂല്യത്തിന് എനിക്ക് അർഹതയില്ലേ? അതോടൊപ്പം പെൻഷനും പുനർ നിർണയി ക്കേണ്ടതല്ലേ? എന്താണ് ചെയ്യേണ്ടത്?
പി.കെ. ശശിധരൻ, ഇടുക്കി
വിജിലൻസ് കേസ് അവസാനിപ്പിച്ച് സസ്പെൻഷൻ കാ ലം ഡ്യൂട്ടി ആയി പരിഗണിച്ചതിനാൽ ആ കാലയളവിലെ ഇൻക്രിമെന്റ് ഉൾപ്പെടെ ശന്പള ആനൂകൂല്യം നല്കേണ്ടതാണ്. അതോടൊപ്പം പെൻഷൻ ഉൾപ്പെടെ എല്ലാം തന്നെ പുനർനിർണയിക്കേണ്ടതാണ്. അവസാനം ജോലി ചെയ്തിരുന്ന ഓഫീസർക്ക്/ ഡിപ്പാർട്ട്മെന്റിന് ശന്പളം, പെൻഷൻ, ആനുകൂല്യങ്ങൾ നല്കാനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്നു കാണിച്ച് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി. അതിൻപ്രകാരം ഗ്രാറ്റിവിറ്റി ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും പെട്ടെന്ന് ലഭ്യമാക്കാവുന്നതാണ്. അപേക്ഷയിൽ പ്രായം കൂടി സൂചിപ്പിക്കണം.