എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ച് സർക്കാർ സ്കൂളിലേക്കും സർക്കാർ സ്കൂളിൽനിന്ന് രാജിവച്ച് എയ്ഡഡ് സ്കൂളിലേക്കും എയ്ഡഡ് സ്കൂളിൽനിന്നു രാജിവച്ച് മറ്റൊരു എയ്ഡഡ് സ്കൂളിലേക്കും ജോലിയിൽ പ്രവേശിക്കുന്പോൾ രാജിക്കു മുന്പുള്ള സർവീസ് അംഗീകൃതവും തുടർച്ചയായുള്ളതും ബ്രേക്ക് ഒരു മാസത്തിൽ കവിയാത്തതുമാണെങ്കിൽ മുൻ സർവീസ് കണക്കിലെടുത്ത് ഹയർ ഗ്രേഡ് നൽകിയിരുന്നു. എന്നാൽ രാജിവച്ച് മറ്റൊരു സ്കൂളിൽ ജോലിയിൽ പ്രവേശിക്കൽ അവധി ഒഴിവിലേക്കാണെങ്കിൽ ആയത് കണക്കിലെടുക്കാതെ പിന്നീട് റെഗുലർ നിയമനം ലഭിക്കുന്നതു മുതൽ മാത്രം സേവനമാരംഭിച്ചതായി പരിഗണിക്കുന്ന സാഹചര്യം ചില വിദ്യാഭ്യാസ ഓഫീസുകളിൽ നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് താഴെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കുലർ നം.ജെ 1/180/ 2019/പൊ.വി.വ. 31/8/2019.
1. എയ്ഡഡ് സ്കൂളിൽനിന്ന് മറ്റൊരു എയ്ഡഡ് സ്കൂളിലേക്കുള്ള മാറ്റം
എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ച് മറ്റൊരു എയ്ഡഡ് സ്കൂളിലേക്ക് ജോലിയിൽ പ്രവേശിക്കുന്നത് അവധി ഒഴിവിലേക്കായിരുന്നാലും റെഗുലർ ഒഴിവിലേക്കായിരുന്നാലും രാജിക്കു മുന്പുള്ള സർവീസ് തുടർച്ചയായതും അംഗീകരിക്കപ്പെട്ടതും ആയിരിക്കുകയും മുൻ സ് കൂളിലെ സേവനം മതിയാക്കിയ തീയതിയും രണ്ടാമത്തെ സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതിയും ഇടയ്ക്കുള്ള കാലയളവ് ഒരു മാസത്തിൽ കവിയാതിരിക്കുകയും ചെയ് താൽ രാജിക്കുമുന്പുള്ള സർവീസ് കണക്കിലെടുത്ത് സമയബന്ധിത ഹയർഗ്രേഡുകൾ നൽകാം.
2. എയ്ഡഡ് സ്കൂളിൽനിന്ന് സർക്കാർ സ്കൂളിലേക്കും സർക്കാർ സ്കൂളിൽനിന്ന് എയ്ഡഡ് സ്കൂളിലേക്കും ഉള്ള മാറ്റം
(എ) എയ്ഡഡ് സ്കൂളിൽനിന്നു രാജിവച്ച് സർക്കാർ സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്പോൾ രാജിക്കു മുന്പുള്ള സർവീസ് തുടർച്ചയായതും അംഗീകരിക്കപ്പെട്ടത് ആയിരിക്കുകയും മുൻ സ്കൂളിലെ സേവനം മതിയാക്കിയ തീയതിയും രണ്ടാമത്തെ സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതിക്കും ഇടയ്ക്കുള്ള കാലയളവ് ഒരു മാസത്തിൽ കവിയാതിരിക്കുകയും ചെയ്താൽ രാജിക്കുമുന്പുള്ള എയ്ഡഡ് സ്കൂൾ സർവീസ് സമയബന്ധിത ഹയർ ഗ്രേഡുകൾ നൽകുന്നതിനുള്ള വ്യവസ്ഥ തുടരുന്നതാണ്.
(ബി) സർക്കാർ സ്കൂളിൽനിന്ന് രാജിവച്ച് എയ്ഡഡ് സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്പോൾ രാജിക്കു മുന്പുള്ള സർവീസ് മൊത്തം അധ്യാപനകാലം എന്നതിന്റെ പരിധിയിൽ വരുമെന്നതിനാൽ സമയബന്ധിത ഹയർഗ്രേഡുകൾ അനുവദിക്കുന്നതിന് കണക്കിലെടു ക്കാം. എന്നാൽ സർക്കാർ സ്കൂളിലെ പ്രൊവിഷണൽ സർവീസ് എയ്ഡഡ് സ്കൂളിൽ ഗ്രേഡിന് പരിഗണിക്കുന്നതല്ല.
3. എയ്ഡഡ് സ്കൂളിൽ റെഗുലർ സർവീസിലിരിക്കെ രാജിവച്ച് മറ്റൊരു എയ്ഡഡ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ച് അംഗീകാരം നേടിയവരുടെ പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവ കണക്കാക്കുന്നത്
(എ) എയ്ഡഡ് സ്കൂളിൽ റെഗുലർ സർവീസിലിരിക്കെ രാജിവച്ച് വിടുതൽ ചെയ്ത തീയതിക്കും രണ്ടാമത്തെ സ് കൂളിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതിക്കും ഇടയ്ക്ക് ബ്രേക്ക് സർവീസ് വരാതെ പുതിയ ജോലി യിൽ പ്രവേശിക്കുന്നവർ.
രാജിക്കുശേഷം ജോലിയിൽ പ്രവേശിച്ച സ്കൂളിലെ നിയമനം ആദ്യനിയമനം ആയി കണക്കിലെടുത്ത് പുതുതായി പ്രൊബേഷൻ ആരംഭിച്ച് കെഇആർ അധ്യായം XIV A ചട്ടം 6(A) പ്രകാരം ഡിക്ലയർ ചെയ്യേണ്ടതാണ്. പ്രൊബേഷൻ കാലം തൃപ്തികരമായി പൂർത്തീകരിച്ച് ഡിക്ലയർ ചെയ്യുന്ന മുറയ്ക്ക് ആദ്യ ഇൻക്രിമെന്റ് ലഭിക്കുന്നതാണ്. ഈ വിഭാഗത്തിലുള്ളവരുടെ ശന്പളം കെഇആർ അധ്യായം XIV A ചട്ടം 13, 13 എ, 13 ബി എന്നിവയിലെ വ്യവസ്ഥകൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
(ബി) രാജിവച്ച് വിടുതൽ ചെയ്്ത തീയതിക്കുശേഷം ഒരു മാസത്തിനകം രണ്ടാമത്തെ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചവർ രാജിക്കുശേഷം ജോലിയിൽ പ്രവേശിച്ച സ്കൂളിൽ ഇവരെ ആദ്യനിയമനം നേടിയവരെന്നു കണക്കാക്കി പ്രൊബേഷൻ കാലം ആരംഭിക്കുന്നതാണ്. പ്രൊബേഷൻ കാലം തൃപ്തികരമായി പൂർത്തീകരിച്ച് ഡിക്ലയർ ചെയ്യുന്ന മുറയ്ക്ക് ആദ്യ ഇൻക്രിമെന്റ് ലഭിക്കുന്നതാണ്.
4. എയ്ഡഡ് സ്കൂളിൽനിന്നും സർക്കാർ സ്കൂളിലേക്കും സർക്കാർ സ്കൂളിൽനിന്നും എയ്ഡഡ് സ്കൂളിലേക്കും രാജിവച്ച് ജോലിയിൽ പ്രവേശിക്കുന്നവരുടെ പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവ കണക്കാക്കുന്നത്
രാജിവച്ച് ജോലിയിൽ പ്രവേശിച്ച സ്കൂളിൽ ഇവരെ ആദ്യ നിയമനം നേടിയവരെന്നു കണക്കാക്കി പ്രൊബേഷൻ കാലം ആരംഭിക്കും. പ്രൊബേഷൻ കാലം തൃപ്തികരമായി പൂർത്തീകരിച്ച് ഡിക്ലയർ ചെയ്യുന്ന മുറയ്ക്ക് ആദ്യ ഇൻക്രിമെന്റ് വാങ്ങാം. തീർപ്പാക്കാനിരിക്കുന്ന കേസുകളിൽ മേൽപ്പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ചുള്ള സാന്പത്തിക ആനൂകൂല്യങ്ങൾക്ക് ഡിവിഷൻ ബഞ്ച് വിധി ഉണ്ടായ 4/4/2018 മുതൽ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. മുന്പ് തീർപ്പാക്കിയ കേസുകൾ ഈ സർക്കുലറിലെ വ്യവസ്ഥകളനുസരിച്ച് പുനഃപരിശോധിക്കുന്നതല്ല.