ഫിനാൻസ് (റൂൾസ് ബി) ഡിപ്പാർട്ട്മെന്റ് 11-8-2011 തീയതിയിൽ പുറപ്പെടുവിച്ച ഗവ. ഉത്തരവ് നന്പർ ഗ.ഉ(പി) 342/2011/ധന. പ്രകാരം പിതൃത്വാവധി മറ്റുള്ള ലീവുകൾക്കൊപ്പം ചേർത്ത് എടുക്കാമെന്ന് പരാമർശിക്കപ്പെടുന്നുണ്ട്. ഈ ഉത്തരവിൽ പറയുന്ന Other Kinds of Leave എന്തൊക്കെയാണ്? ഈ ലീവുകളുടെ പേരുകൾ നൽകാമോ? ഈ ഉത്തരവു പ്രകാരം പിതൃത്വാവധി കാഷ്വൽ ലീവിനോടൊപ്പം എടുക്കുവാൻ സാധിക്കുമോ?
അനുപ്രിയ, കോട്ടയം
പിതൃത്വാവധി കാഷ്വൽ ലീവിനോടൊപ്പം എടുക്കാൻ പാടില്ല. എന്നാൽ Other Kinds of Leave ആയി പരിഗ ണിക്കപ്പെടാറുള്ള ഹാഫ് പേ ലീവ്, കമ്യൂട്ടഡ് ലീവ്, ഏണ്‍ഡ് ലീവ്, ലീവ് നോട്ട് ഡ്യു എന്നിവയോടൊപ്പം ചേർത്ത് പിതൃത്വാവധി എടുക്കാവുന്നതാണ്.