1- 12- 2011ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1- 6- 2019ന് ഹയർ സെക്കൻഡറി സീനിയർ അധ്യാപകനായി പ്രമോഷൻ ലഭിച്ചു. എന്നാൽ പ്രമോഷൻ ദൂരെയുള്ള സ്കൂളിൽ ആയതിനാൽ പ്രമോഷൻ വേണ്ട എന്നു തീരുമാനിച്ചു. ഈ തീരുമാനം 1- 12- 2019നു ലഭിക്കുന്ന എട്ടാം വർഷത്തെ ഗ്രേഡിനെ ബാധിക്കുമോ? പ്രമോഷൻ വേണ്ട എന്നു വയ്ക്കുന്നതുമൂലം വേറെ എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടാകുമോ?
കെ. ജോസഫ്, കോഴിക്കോട്
പ്രമോഷൻ താത്കാലികമായോ സ്ഥിരമായോ വേണ്ട എന്ന തീരുമാനത്തിലെത്തിയാൽ അത് ഹയർഗ്രേഡിനെ ബാധിക്കുന്നതാണ്. മാത്രവുമല്ല സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്പോൾ പ്രമോഷൻ വേണ്ടെന്നു വച്ചകാലം ഒഴിവാക്കപ്പെടുന്നതാണ്. ഹയർഗ്രേഡ് ലഭിക്കാതെ വരുന്പോൾ ഉണ്ടാകുന്ന സാന്പത്തികനഷ്ടം സർവീസിലെ നഷ്ടമായി വരും.