20- 11 -1995ൽ ലാസ്റ്റ് ഗ്രേഡ് (പ്യൂണ്‍)ആയി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2- 7- 1998ൽ ഇതേ വകുപ്പിലെ ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ മുഖേന നിയമനം ലഭിച്ചു. പിന്നീട് 2 -7 -2006ന് എട്ടാം വർഷത്തെ ഗ്രേഡും 2- 7- 2013ന് 15-ാം വർഷത്തെ ഗ്രേഡും ലഭിച്ചു. എന്നാൽ 20 -11- 2017ന് 22-ാം വർഷ വർഷത്തെ ഗ്രേഡിന് അപേക്ഷിച്ചുവെങ്കിലും അധികാരികൾ നിഷേധിച്ചു. ലാസ്റ്റ് ഗ്രേഡ് സർവീസ് കണക്കിലെടുത്ത് എനിക്ക് 20-11-2017ൽ പ്രസ്തുത ഗ്രേഡ് ലഭിക്കേണ്ടതല്ലേ? ഉണ്ടെങ്കിൽ അതിന്റെ ഗവ. ഉത്തരവ് ഏതാണ്?
ശശികുമാർ, കോഴിക്കോട്
2- 7 -1998 മുതൽ താങ്കൾ ലാബ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് മാറിയതു മുതൽ താങ്കളുടെ പ്രവേശന തസ്തിക ലാബ് അസിസ്റ്റന്റ് എന്നായി മാറി. അതിനാൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നതിന്റെ ആനുകൂല്യം ഇല്ലാതായി. അതിനാൽ മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കണമെങ്കിൽ 2- 7- 1998 മുതൽ 22 വർഷം പൂർത്തിയാകേണ്ടതായിട്ടുണ്ട്. അതിനാൽ താങ്കൾക്ക് 22 വർഷത്തിന്റെ മൂന്നാമത്തെ ഹയർ ഗ്രേഡ് 2 -7 -2020 ൽ മാത്രമേ ലഭിക്കാൻ അർഹതയുള്ളൂ.