മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
എ​ന്‍റെ ഭാ​ര്യ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് രണ്ട് ആയി 18- 8- 1997ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലംമാ​റ്റം വാ​ങ്ങി. എട്ടു വ​ർ​ഷ​ത്തെ ഗ്രേ​ഡും 15 വ​ർ​ഷ​ത്തെ ഗ്രേ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. 2013ൽ ​ഗ്രേ​ഡ് വ​ണ്‍ സ്റ്റാ​ഫ് ന​ഴ്സ് ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും സ​ർ​വീ​സി​ൽ തു​ട​രു​ന്നു. 18 -8- 2019ൽ 22 ​വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ഗ​വ. ജീ​വ​ന​ക്കാ​ർ​ക്കും 22 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് മൂ​ന്നാ​മ​ത്തെ ഗ്രേ​ഡ് ലഭിക്കേണ്ടതല്ലേ. സ്റ്റാ​ഫ് ന​ഴ്സു​മാ​ർ​ക്ക് മൂ​ന്നാ​മ​ത്തെ ഗ്രേ​ഡ് എ​ടു​ത്തു​ക​ള​ഞ്ഞെ​ന്നും അ​ങ്ങ​നെ ഒ​രു ഗ്രേ​ഡ് ഇ​നി ഇ​ല്ലെ​ന്നു​മാ​ണ് ഇപ്പോൾ ഒാഫീസിൽനിന്ന് പറയുന്നത്. ഇ​തു ശ​രി​യാ​ണോ?
തോ​മ​സ് കു​ര്യ​ൻ, മൂ​ത്ത​കു​ന്നം

എ​ല്ലാ ഗ​വ​. ജീ​വന​ക്കാ​ർ​ക്കും 22 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മൂ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യി​ല്ല. 16,500 -35,700 ശ​ന്പ​ള സ്കെ​യി​ൽ മു​ത​ൽ 26,500-56,700 വ​രെ​യു​ള്ള ത​സ്തി​ക​യി​ൽ ആ​രം​ഭി​ക്കു​ന്ന സ്കെ​യി​ലു​ക​ൾ​ക്കു​മാ​ത്ര​മേ മൂന്നു ഹ​യ​ർ ഗ്രേ​ഡു​ക​ൾ ല​ഭി​ക്കു​ക​യു​ള്ളൂ. സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് രണ്ടിന്‍റെ ശ​ന്പ​ള സ്കെ​യി​ൽ 27,800- 59,400 എ​ന്ന​താ​ണ്. അ​തി​നാ​ൽ ഈ ​ശ​ന്പ​ള സ്കെ​യി​ൽ മു​ത​ൽ 40,500- 85,000 വ​രെ​യു​ള്ള സ്കെ​യി​ലു​ക​ൾ​ക്ക് രണ്ടു ഹ​യ​ർ ഗ്രേ​ഡു​ക​ൾ മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ. ഗ.ഉ(പി) 7/2016/​ധന. തീയതി. 20/01/ 2016.

Loading...