എയ്ഡഡ് സ്കൂളിൽ ഹൈസ്കൂളിൽ ഹിന്ദി ടീച്ചറായി സേവനം ചെയ്യുന്നു. സർവീസിലിരിക്കെ എംജി യൂണിവേഴ്സിറ്റി 1996- 1997 കാലഘട്ടത്തിൽ സ് കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി നടത്തിയിരുന്ന ബിഎ സോഷ്യോളജി ഫസ്റ്റ് ക്ലാസിൽ പാസായി. അതിനുശേഷം എംജി യൂണിവേഴ്സിറ്റിയിൽനിന്നുതന്നെ എംഎ ഹിന്ദി പ്രൈവറ്റായി പഠിച്ച് ഫസ്റ്റ് ക്ലാസിൽ പാസായി. എന്റെ ബിരുദവും ബിരുദാനന്തര ബിരുദവും സർവീസിൽ അംഗീകരിക്കുമോ?
അമ്മിണി മാത്യു, അണക്കര
അംഗീകൃത സർവകലാശാല നൽകുന്ന ബിരുദം അംഗീകരിക്കപ്പെടുന്നതാണ്. യൂണിവേഴ്സിറ്റിയിൽനിന്നു ലഭിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ് ഓഫീസ് മേധാവിക്ക് സമർപ്പിച്ച് സർവീസ് ബുക്കിൽ ചേർക്കാവുന്നതാണ്. എയ്ഡഡ് സ്കൂളായതുകൊണ്ട് ഡിഇഒയ്ക്ക് പരിശോധനയ്ക്കായി നൽകണം.