യുപി സ്കൂൾ ഹെഡ്മാസ്റ്റർ യോഗ്യത പുതുക്കിയിട്ടുണ്ട്
കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ൽ യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി 16 വ​ർ​ഷം സ​ർ​വീ​സു​ള്ള വ്യ​ക്തി​യെ 1- 6- 2016ൽ ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി നി​യ​മി​ച്ച​പ്പോ​ഴു​ണ്ടാ​യ വേ​ക്ക​ൻ​സി​യി​ൽ 1-6-2016 മു​ത​ൽ യു​പി​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി എ​ന്നെ നി​യ​മി​ച്ചു. എ​ന്നാ​ൽ ഹൈ​സ്കൂ​ൾ സേ​വ​നം ഇ​ല്ലാ യെന്ന കാ​ര​ണ​ത്താ​ൽ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ആയി നിയമിച്ച വ്യക്തിയുടെ നി​യ​മ​നം നി​ര​സി​ക്കു​ക​യും ഇതോടൊപ്പം എ​ന്‍റെ യുപി സ്കൂൾ ഹെഡ്മാസ്റ്റർ നി​യ​മ​നവും നി​ര​സി​ച്ചു. 31- 3 -2020ൽ ​യുപി സ്കൂൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മിക്കും. യുപി സ്കൂൾ ഹെഡ്മാസ്റ്ററായി എ​ന്നെ പു​തി​യ​താ​യി 1 -4- 2020 മു​ത​ൽ നി​യ​മി​ച്ചാ​ൽ ആ ​നി​യ​മ​നം അം​ഗീ​രി​ക്ക​പ്പെ​ടു​മോ?
മേ​രി​ക്കു​ട്ടി തോ​മ​സ്, തി​രു​വ​ന​ന്ത​പു​രം

യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​കാ​നു​ള്ള യോ​ഗ്യ​ത 2018 മു​ത​ൽ പു​തു​ക്കി നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ണ്ട്. 9-7-2018ലെ ​സ.​ഉ. (സാ​ധാ) 16/2018/പൊ.​വി.​വ. പ്ര​കാ​രം 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക സേ​വ​ന​വും അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​റും കൂ​ടാ​തെ കെ​ഇ​ആ​ർ ടെ​സ്റ്റുംഎ​യ്ഡ​ഡ് സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി.

Loading...