എൽപി സ്കൂൾ ഹെഡ്മാസ്റ്റർ: ഡിഗ്രി വേണമെന്നു നിർബന്ധമില്ല
എൽപി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ എ​ച്ച്എം 2020 മേ​യ് 31ന് ​വിരമിക്കും. എ​നി​ക്ക് 23 -5- 2020ന് 50 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റ് എ​ഴു​തി​യി​ട്ടി​ല്ല. എ​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പി​ഡി​സി- ടി​ടി​സി ആ​ണ്. 21-6-1990 ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച എ​നി​ക്ക് 29 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉ​ണ്ട്. എ​ന്‍റെ ജൂ​ണി​യ​ർ ടീ​ച്ച​ർ 23- 6- 1993ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റ് പാ​സാ​യ​താ​ണ്. അവരുടെ യോഗ്യത എ​സ്എ​സ്എ​ൽ​സി-ടി​ടി​സി ആ​യി​രു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ ഡി​ഗ്രി പാ​സാ​യി. ഞാ​ൻ 2002ൽ ​എ​ച്ച്എം പോ​സ്റ്റ് വേ​ണ്ടായെ​ന്ന് Perm anent Relinguishment ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഇ​പ്പോ​ൾ സീ​നി​യ​ർ ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ അ​ടു​ത്ത ചാ​ർ​ജ് എ​ന്നെ​യാ​ണ് ഏ​ൽ​പ്പി​ക്കു​കയെന്ന് എ​ച്ച്എം പ​റ​യു​ന്നു. ഈ ​അ​വ​സ്ഥ​യി​ൽ എ​നി​ക്ക് എ​ച്ച്എം ആ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​മോ? എ​ച്ച്എം ആ​കാ​ൻ ഡി​ഗ്രി വേ​ണം, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റ് പാ​സാ​ക​ണം എ​ന്നീ യോ​ഗ്യ​ത​ക​ൾ വേ​ണ്ടി​വ​രു​മോ?

മേ​രി ജോ​സ​ഫ്, പേ​രാ​വൂ​ർ

താ​ങ്ക​ൾ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക വേ​ണ്ടായെന്ന് Perm anent Relinguishment ന​ൽ​കി​യി​ട്ടു​ള്ള​തു​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് ആ ​ത​സ്തി​ക ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത ഇ​ല്ലാ​താ​യി. 50 വ​യ​സ് ക​ഴി​ഞ്ഞാ​ൽ ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ടെ​സ്റ്റ് യോ​ഗ്യ​ത​യു​ള്ള (ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റ് പാ​സാ​യ) ആ​ൾ ഉ​ള്ള​പ്പോ​ൾ ആ വ്യക്തിക്കാണ് ഹെ​ഡ്മാ​സ്റ്റ​ർ ആ​കാ​നു​ള്ള അ​ർ​ഹ​ത. പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ആ​കാ​ൻ ഡി​ഗ്രി വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. അ​തി​നാ​ൽ സീ​നി​യ​ർ ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യു​ള്ള ആ​ളി​നാ​ണ് അ​ർ​ഹ​ത.