കെ ടെറ്റ് ഇല്ലാത്തവർക്ക് ഇൻക്രിമെന്‍റ് നൽകരുത്
സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് കെ ​ടെ​റ്റ് നി​ർ​ബ​ന്ധി​തമായതിനാൽ 31 -3- 2019നു ​മു​ന്പ് കെ ​ടെ​റ്റ് പാ​സാ​കാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വ് ല​ഭ്യ​മാ​ക്കി​യ അ​ധ്യാ​പ​ക​ർ​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കു​വാ​ൻ പാ​ടു​ള്ള​ത​ല്ല.

ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ഇ​ന​ത്തി​ൽ അ​ധി​കം വാ​ങ്ങി​യ തു​ക ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​രി​ൽ​നി​ന്നും ഈ​ടാ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ/ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ ബാ​ധ്യ​ത​യാ​യി തുക ക​ണ​ക്കാ​ക്കു​ം.

കെ ​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ക​യോ, പ്രൊ​ബേ​ഷ​ൻ ചെ​യ്യു​ക​യോ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ലായെന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. ​ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നു മു​ന്പ് അ​ധ്യാ​പ​ക​ർ കെ ​ടെ​റ്റ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​പേ​ക്ഷ​ക​ൾ ഉയർന്ന ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കു​വാ​ൻ പാ​ടു​ള്ളൂ. സർക്കുലർ നം. എ2/10886/2019. തീയതി 30/8/2019.

Loading...