അധ്യാപക നിയമനാംഗീകാരം സമന്വയയിലൂടെ സമയബന്ധിതമായി പൂർത്തിയാക്കണം
2019-20 വ​ർ​ഷ​ത്തെ തസ്തി​ക നി​ർ​ണ​യം സ​മ​ന്വ​യ സോ​ഫ് റ്റ്‌വെ​യ​ർ മു​ഖേ​ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ചു. ഇതിൻ മേലുള്ള അ​പ്പീ​ലു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ​ഡ​യ​റ​ക്ട​ർ തീ​രു​മാ​ന​മെ​ടു​ത്തു​വ​രു​ന്നു. കെ​ഇ​ആ​ർ XXIII ച​ട്ടം 12 സി ​പ്ര​കാ​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ എ​ല്ലാ ത​സ്തി​ക നി​ർ​ണ​യ ഫ​യലുക​ളും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ എ​ല്ലാ ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രും പ​രി​ശോ​ധിക്കണം. ഇ​തി​നു​ള്ള മൊ​ഡ്യൂ​ൾ സ​മ​ന്വ​യ​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കണം. ഈ ​വ​ർ​ഷം മു​ത​ൽ സ​മ​ന്വ​യ സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന ന​ട​ത്തു​ന്ന ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മൊ​ഡ്യൂ​ളാ​ണ് ഇ​പ്പോ​ൾ സ​മ​ന്വ​യ​യി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​കം ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കി​ല്ല. ന്യൂ​ന​ത​ക​ൾ ഉ​ള്ള ഫ​യ​ലു​ക​ളി​ൽ ഹി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ (ആ​വ​ശ്യ​മെ​ങ്കി​ൽ) പൂ​ർ​ത്തീ​ക​രി​ച്ച് ഈ ​സ​മ​യ​പ​രി​ധി​ക്ക​കം ഫ​യ​ൽ തീ​ർ​പ്പാക്കണം.

ച​ട്ടം 12 സി ​പ്ര​കാ​ര​മു​ള്ള ത​സ് തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഈ ​വ​ർ​ഷ​ത്തേ​ക്ക് മാ​ത്രം ഒ​ക്ടോ​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. സ​മ​ന്വ​യ​യി​ലൂ​ടെ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് സ​മ​ന്വ​യ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണം.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ര​ണ്ടു സെ​ക്‌‌ഷനു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം പ​ര​മാ​വ​ധി ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ശ്ര​ദ്ധി​ക്കണം. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്‌‌ടറേ​റ്റു​ക​ളി​ൽ ബി ​സെക്‌‌ഷനി​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും എ ​സെ​ക്‌‌ഷ നി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ​യും ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​വ​ണം ക്ര​മീ​ക​ര​ണ​ങ്ങ​ൾ. അ​തി​നാ​യി എ, ​ബി സെ​ക്‌‌ഷനു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെയും ലോ​ഗ് ഇ​ൻ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തണം. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും വ​രെ, അ​താ​യ​ത് 31-10-2019 വ​രെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ ക​ണ​ക്കു​പ​രി​ശോ​ധ​ന, വാ​ർ​ഷി​ക പ​രി​ശോ​ധ​ന എ​ന്നി​വ ചാ​ർ​ട്ട് ചെ​യ്യു​ന്ന​ത് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക ണം.

ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന ചു​വ​ടെ ചേ​ർ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​രും/ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ട് ത​ന്നെ പൂ​ർ​ത്തി​യാ​ക്കണം.

1. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മൊ​ഡ്യൂ​ൾ samanwaya.kite. kerala.gov.in​എന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2. ച​ട്ടം 12 സി (1) ​പ്ര​കാ​രം എ​ല്ലാ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളിലെ​യും മു​ഴു​വ​ൻ ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളും അ​താ​ത് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ 11-10-2019ന​കം പ​രി​ശോ​ധ​ന ന​ടത്തണം.

3. ച​ട്ടം 12 സി (2) ​പ്ര​കാ​രം എ​ല്ലാ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെയും മു​ഴു​വ​ൻ ത​സ് തി​ക നി​ർ​ണ​യ ഫ​ല​യ​ലു​ക​ളും 11-10-2019 ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പരിശോധിക്കണം.

4. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളി​ൽ അ​പാ​ക​ത​യൊ​ന്നും കാ​ണു​ന്നി​ല്ലെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ No Remarks ആ​യി ഫ​യ​ൽ ക്ലോ​സ് ചെയ്യണം.

5. ഫ​യ​ൽ പ​രി​ശോ​ധ​നാ വേ​ള​യി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ Objection Pending എ​ന്ന ആ​ക്‌‌ഷ​നു​പ​യോ​ഗി​ച്ച് അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ റി​മാ​ർ​ക്സ് സ​ഹി​തം അ​റി​യിക്കണം. ഈ ​റി​മാ​ർ​ക്സ് ല​ഭി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ മ​റു​പ​ടി സ​മ​ന്വ​യ വ​ഴി ത​ന്നെ സ​മ​ർ​പ്പി​ക്കണം. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ട​സ​വാ​ദ​ത്തി​ന്‍റെ ഗൗ​ര​വ​ത്തി​ന​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കേണ്ടതും ത​ട​സ​വാ​ദം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ ഹി​യ​റിം​ഗ് ന​ട​ത്തി (ആ​വ​ശ്യ​മെ​ങ്കി​ൽ) തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തുമാ​ണ്.

6. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​യ​റിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ ആ​യ​ത് 18-10-2019 ന​കം ത​ന്നെ ന​ടത്തണം. 20-10-2019 നു​ള്ളിൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​മാ​ണ്. 20-10-2019 നു​ശേ​ഷം 100 ശ​ത​മാ​നം പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച ഒ​രു ഫ​യ​ലും ഓ​ഫീ​സു​ക​ളി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

7. ച​ട്ടം 12 സി (2) ​പ്ര​കാ​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ 10% ഫ​യ​ലു​ക​ൾ 21-10-2019 മു​ത​ൽ 23-10-2019 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കണം. ഏ​തെ​ങ്കി​ലും ഫ​യ​ലു​ക​ളി​ൽ അ​പാ​ക​ത കാ​ണു​ന്ന പ​ക്ഷം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റി​ൽ​നി​ന്ന് മ​റു​പ​ടി തേ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ ഹി​യ​റിം​ഗ് ന​ട​ത്തി 30-10-2019 ന​കം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക ണം. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച ഫ​യ​ലു​ക​ൾ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ ഇ​പ്ര​കാ​രം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ള്ളൂ.

8. ഫയലുകൾ തീർപ്പാക്കാ തെ ച​ട്ട​വി​രു​ദ്ധ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​കു​പ്പി​ന് ദ​ഷ്പേ​രു​ണ്ടാ​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.
സർക്കുലർ നം. എച്ച്2‍/19500/ 2019/ഡിജിഇ.

Loading...