ശന്പളം സംരക്ഷിച്ചു കിട്ടും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ലിരി​ക്കെ 10-6-2017ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി വ​ഴി നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു ത​സ്തി​ക​യു​ടെ​യും ശ​ന്പ​ള സ്കെ​യി​ൽ സ​മാ​ന രീ​തി​യി​ലു​ള്ള​താ​ണ് (19,000- 43,600). ഞാ​ൻ പു​തി​യ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. സ​മാ​ന ത​സ്തി​ക​യാ​യ​തി​നാ​ൽ എ​ന്‍റെ ശ​ന്പ​ളം, ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നി​വ സം​ര​ക്ഷി​ച്ചു​കി​ട്ടി. ഞാ​ൻ പൊതുമരാമത്ത് വ​കു​പ്പി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. മാ​തൃ​വ​കു​പ്പി​ൽ തി​രി​കെ എ​ത്തി​യാ​ൽ എ​ന്‍റെ നി​ല​വി​ലു​ള്ള ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ? മ​റ്റ് എ​ന്തെ​ങ്കി​ലും ന​ഷ്ടം ഉ​ണ്ടാ​കു​മോ?
കെ.​എം. സ്മി​ത, ഏ​റ്റു​മാ​നൂ​ർ

താ​ങ്ക​ൾ​ക്ക് യാ​തൊ​രു​വി​ധ ന​ഷ്‌‌ടത്തി​നും സാ​ധ്യ​ത​യി​ല്ല. ജ​ന​റ​ൽ റൂ​ൾ എട്ട് പ്ര​കാ​രം മാ​തൃ​വ​കു​പ്പി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന താ​ങ്ക​ൾ​ക്ക് നി​ല​വി​ലു​ള്ള ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടും. അ​തോ​ടൊ​പ്പം ത​ന്നെ സീ​നി​യോ​റിറ്റി, ഹ​യ​ർഗ്രേ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാം ത​ന്നെ സം​ര​ക്ഷി​ച്ചു​കി​ട്ടും. എ​ന്നാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു കാ​ര്യം പ്ര​മോ​ഷ​ൻ സാ​ധ്യ​ത ഏ​തു വ​കു​പ്പി​ലാ​ണ് കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​ത് എ​ന്ന​തു മാ​ത്ര​മാ​ണ്.

Loading...