വകുപ്പു മേധാവിക്കും അവധി അനുവദിക്കാനാകും
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കുന്നു. എ​ൽ​എ​ൽ​ബി കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്നു വ​ർ​ഷ​ത്തെ അ​വ​ധി എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള അ​പേ​ക്ഷ വി​ദ്യാ​ഭ്യാ​സ ഡ​യ​റക്‌‌ടർ​ക്കാ​ണോ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്‍്‍്‍്? അ​തോ സ​ർ​ക്കാ​രി​ലേ​ക്കാ​ണോ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്? അ​വ​ധി എ​ത്ര കാ​ല​ത്തേ​ക്ക് കി​ട്ടും? ഈ ​അ​വ​ധി​ക്കാ​ലം സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കു​മോ?
പി. ​ര​ഘു​നാ​ഥ്, കൊ​ല്ലം

പ​ഠ​നാ​വ​ശ്യ​ത്തി​ന് അ​വ​ധി കെഎ​സ്ആ​ർ പാ​ർ​ട്ട് ഒന്ന് അ​പ്പ​ൻഡിക്സ് 12 ബി ​പ്ര​കാ​ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​നാ​ണ്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി വ​രെ​യാ​ണ് അ​വ​ധി അ​നു​വ​ദി​ക്കു​ക. സ​ർ​ക്കാ​രി​നാ​ണ് അ​വ​ധി അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ങ്കി​ലും വ​കു​പ്പു മേ​ധാ​വി​ക്ക് ഇ​ത് അ​നു​വ​ദി​ക്കാ​നു​ള്ള ഉ​ത്ത​ര​വു​ണ്ട്. ഈ ​അ​വ​ധി​ക്കാ​ലം സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കി​ല്ല.

Loading...