ഏൺഡ് ലീവ് മാറ്റിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്ന് യു​ഡി ക്ല​ർ​ക്കാ​യി 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ചു. ക്രെ​ഡി​റ്റി​ലു​ണ്ടാ​യി​രു​ന്ന 214 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ വഴി പണമാക്കി ലഭി ച്ചു. പി​ന്നീ​ടാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത് സ​ർ​വീ​സി​ലെ ആ​ദ്യ വ​ർ​ഷ​ത്തെ ഏ​ണ്‍​ഡ് ലീ​വ് 1/22 വ​ച്ചാണല്ലോ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്നതെന്ന്. അ​ത് 1/11 എ​ന്ന ക​ണ​ക്കി​ൽ മാ​റ്റി​യാ​ൽ 16 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീവ് കൂടി ലഭിക്കും. ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ വാ​ങ്ങി​യ​തു​കൊ​ണ്ട് ഈ 16 ​ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീവ് മാ​റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ?
മു​ഹ​മ്മ​ദ് കാ​സിം, ആ​ല​പ്പു​ഴ

ജീ​വ​ന​ക്കാ​രു​ടെ ആ​ദ്യ വ​ർ​ഷ​ത്തെ ഏ​ണ്‍​ഡ് ലീവ് 1/22 എ​ന്ന ക​ണ​ക്കി​ലാ​ണ് ക്രെ​ഡി​റ്റ് ചെ​യ്യു​ന്ന​ത്. മൂന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഇ​ത് 1/11 ആ​ക്കി മാ​റ്റേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ റീ​കാ​ൽക്കുലേറ്റ് ചെ​യ്യാ​ൻ വി​ട്ടു​പോ​യ​താ​ണെ​ങ്കി​ൽ വിരമിച്ചതിനു ​ശേ​ഷ​മാ​ണെ​ങ്കി​ലും അ​ത് മാ​റ്റി എ​ടു​ക്കാം. അ​തി​നു​ള്ള അ​പേ​ക്ഷ ഏ​റ്റ​വും അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സി​ലോ, ഓ​ഫീ​സ് മേ​ധാ​വി​ക്കോ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ആ ​ഓ​ഫീ​സി​ൽ​നി​ന്ന് ബി​ൽ മാ​റി തു​ക കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

Loading...