പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​ദി​ക​രും സ​ന്യാ​സി​ക​ളും പു​തി​യ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
വി​ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​റ്റു​വി​റ്റി (ഡി​സി​ആ​ർ​ജി) ഉ​ട​ൻ ല​ഭി​ക്കു​വാ​ൻ ബാ​ധ്യ​ത ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലു​ള്ള ഒാ​ഡി​റ്റ് ത​ട​സം പ​രി​ഹ​രി​ക്കു​വാ​ൻ കാ​ല​താ​മ​സ​മു​ണ്ടെ​ങ്കി​ൽ താ​ഴെ പ​റ​യു​ന്ന പ്ര​കാ​ര​മു​ള്ള സാ​ക്ഷ്യ​പ​ത്ര​മാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. ബാ​ധ്യ​ത തു​ക തി​രി​ച്ച് അ​ട​യ്ക്കു​ക​യോ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് സ​മ്മ​ത​മാ​ണെ​ന്നു കാ​ണി​ച്ച് 200രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ൽ ബോ​ണ്ട് ന​ൽ​കി​യാ​ൽ ഡി​സി​ആ​ർ​ജി​യി​ൽ കു​റ​വൊ​ന്നും വ​രു​ത്താ​തെ മു​ഴു​വ​ൻ തു​ക​യും വി​ത​ര​ണം ചെ​യ്തിരുന്നു.

വൈ​ദി​ക​ർ​ക്കും സ​ന്യാ​സി​ക​ൾ​ക്കും സ്വ​ത്തു​വ​ക​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബാ​ധ്യ​താ ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ഇങ്ങനെ ന​ൽ​കാ​നാ​കി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​മ്മ​ത​പ​ത്രം 200രൂ​പ മു​ദ്ര​പ​ത്ര​ത്തി​ൽ താഴെ പറയും പ്രകാരം ബാ​ധ്യ​താ ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ന​ൽ​കാം.

“എ​ന്‍റെ സേ​വ​ന​കാ​ല​ത്ത് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഒാ​ഡി​റ്റി​ൽ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം ആ ​ബാ​ധ്യ​ത ഞാ​ൻ തി​രി​ച്ച​ട​യ്ക്കു​ന്ന​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം പ്ര​സ്തു​ത ബാ​ധ്യ​ത എ​ന്‍റെ പെ​ൻ​ഷ​ൻ കു​ടി​ശി​ക​യി​ൽ​നി​ന്നോ ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യി​ൽ​നി​ന്നോ ക്ഷാ​മാ​ശ്വാ​സ​ത്തി​ൽ​നി​ന്നോ ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​ങ്ങ​നെ ഈ​ടാ​ക്കി​യ ശേ​ഷ​വും ബാ​ധ്യ​ത അ​ധി​ക​രി​ക്കു​ന്ന​പ​ക്ഷം ആ ​ബാ​ധ്യ​ത എ​ന്‍റെ പെ​ൻ​ഷ​നി​ൽ​നി​ന്നും 25 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​രി​ക്കാ​ത്ത പ്ര​തി​മാ​സ ത​വ​ണ​ക​ളാ​യി ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും ഞാ​ൻ ഇ​തി​നാ​ൽ സ​മ്മ​തി​ച്ചു​കൊ​ള്ളു​ന്നു​”.
സ​ർ​ക്കു​ല​ർ ന​ന്പ​ർ 80/2019‍/ ധ​ന. തീ​യ​തി 24/09/2019.