സർവീസ് ബുക്കിൽ ചേർക്കാം
വി​എ​ച്ച്എസ്‌‌സി ക​ഴി​ഞ്ഞ​ശേ​ഷം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 2004-2009 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ​സ്‌‌സി ന​ഴ്സിം​ഗ് പാ​സാ​യ​താ​ണ്. പിന്നീട് 2010-12 വ​ർ​ഷ​ങ്ങ​ളി​ൽ ടി​ടി​സി ചെ​യ്തു. ഇ​പ്പോ​ൾ എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ബി​എ​സ്‌‌സി നഴ് സിംഗ് ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അം​ഗീ​ക​രി​ക്കു​മോ? അം​ഗീ​ക​രി​ക്കു​മെ​ങ്കി​ൽ എ​നി​ക്ക് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പി​ജി തു​ട​ർ​ന്നു പ​ഠി​ക്കു​വാ​ൻ സാ​ധി​ക്കു​മോ? അല്ലെങ്കിൽ ബി​എ​ഡ് പഠിക്കാൻ സാ​ധി​ക്കു​മോ?
സൗ​മ്യ ടോം, ​മാ​ന​ന്ത​വാ​ടി

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ബി​എ​സ്‌‌സി ന​ഴ്സിം​ഗ് ഡി​ഗ്രി​ക്ക് പ്രാ​ധാ​ന്യം ഇ​ല്ല. സ​ർ​വീ​സ് ബു​ക്കി​ൽ ചേ​ർ​ക്കു​മെ​ന്നു മാ​ത്രം. നഴ്സിംഗിൽ പി.ജിക്ക് പഠിക്കാം. പക്ഷേ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജോലിയുമായി ബന്ധപ്പെട്ട് നഴ്സിം ഗിലെ പിജിക്ക് പ്രസക്തിയില്ല. ആരോഗ്യ വകുപ്പിലായിരുന്നെങ്കിൽ നഴ്സിംഗ് പഠനം ഗുണം ചെയ്തേനെ.

Loading...