പഠിക്കാൻ അവധി കിട്ടും
എ​ൽ​ഡി ക്ല​ർക്കായി ഉടൻ നിയമ നം ലഭിക്കും. ബി​എസ്‌‌സി ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ ആഗ്രഹമുണ്ട്. ജോലിയി ൽ പ്രവേശിച്ചു കഴിഞ്ഞ് എനിക്ക് പഠിക്കാനുള്ള അവധി കിട്ടുമോ? എ​ങ്ങ​നെ​യു​ള്ള ലീവിനാണ്് അ​പേ​ക്ഷി​ക്കേ​ണ്ട​ത്? അ​തി​ന് കാ​ല​പ​രി​ധി​യു​ണ്ടോ? നഴ്സിംഗ് യോഗ്യത നേടിയാ ൽ ഗ​വ. ന​ഴ്സാ​കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ക്രി​സ്റ്റീ​ന, കോ​ട്ട​യം

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ല​ർ​ക്ക് ആ​യി ജോ​ലി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ ശൂ​ന്യ​വേ​ത​ന അ​വ​ധിയെ​ടു​ത്ത് താ​ങ്ക​ൾ​ക്ക് ബി​ എ​സ്‌‌സി ന​ഴ്സിം​ഗി​നു പോ​കാ​ൻ സാ​ധി​ക്കും. മാ​ക്സി​മം അഞ്ചു വ​ർ​ഷം വ​രെ ഇ​ങ്ങ​നെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​വ​ധി എ​ടു​ക്കാം. ഈ ​അ​വ​ധി എ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ താ​ങ്ക​ളു​ടെ മു​ൻ​കാ​ല സ​ർ​വീ​സ് ന​ഷ്‌‌ടപ്പെ​ടും. ന​ഴ്സിം​ഗ് പാ​സാ​യ ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ​ത​ന്നെ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

Loading...