ബാധ്യത ഒഴിവാക്കിയെടുക്കാം
എ​ന്‍റെ ഭ​ർ​ത്താ​വ് പ്രതിരോധ മന്ത്രാലയത്തിൽ ജോ​ലി​ നോക്കവേ, 8-6-1994‌ൽ ​ആ​ധാ​രം പ​ണ​യംവ​ച്ച് ലോ​ണെ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം തു​ക മു​ഴു​വ​ൻ അ​ട​ച്ചു​തീ​ർ​ത്ത് ആ​ധാ​രം കൈ​പ്പ​റ്റി. 2013ൽ ​ഭ​ർ​ത്താ​വ് മ​രി​ച്ചു. സ്ഥ​ലം വി​ൽ​ക്കാ​ൻ 30 വ​ർ​ഷ​ത്തെ ബാ​ധ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ത്ത​പ്പോ​ൾ ഇ​പ്പോ​ഴും ലോൺ ​ബാ​ധ്യ​ത കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്നു. ബാ​ധ്യ​ത ഒ​ഴി​വാ​ക്കി കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ബീ​ന, കോ​ട്ട​യം

പ​ണ​യാ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് ഏ​തു സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ​നി​ന്ന് മ​ന​സി​ലാ​ക്കണം. ലോൺ തുക മുഴുവനായി തി​രി​ച്ച​ട​ച്ച​തി​നു​ശേ​ഷം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മു​ഖേ​ന​ത​ന്നെ പ​ണ​യാ​ധാ​ര​ത്തി​ന്‍റെ കി​ഴി​വ് എ​ഴു​തി​യി​ട്ടി​ല്ലാ​ത്തി​നാ​ലാ​ണ് ഇ​പ്പോ​ഴും ബാ​ധ്യ​ത കാ​ണി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി മു​ഖേ​ന ഇ​തു പ​രി​ഹ​രി​ക്കാം.

Loading...