മാനസിക ന്യൂനതയുള്ള മകൾക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
എ​ന്‍റെ സ​ഹോ​ദ​ര​ൻ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റാ​യി 2015ൽ ​വിരമിച്ചു. 2019 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സ ഹോദരൻ മ​ര​ണപ്പെട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അഞ്ചു വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെട്ടതാണ്. ഇവ രുടെ മൂ​ന്നു കു​ട്ടി​ക​ളി​ൽ രണ്ടു പേ​ർ ജോ​ലി​ക്കാ​രും വി​വാ​ഹി​ത​രു​മാ​ണ്. ഇ​ള​യ ആ​ൾ മാന സിക ന്യൂനതയുള്ള പെ​ണ്‍​കു​ട്ടി​യാ​ണ്. സ​ഹോ​ദ​ര​നെ ആ​ശ്ര​യി​ച്ചാണ് കഴിയുന്നത്. ഇള യ മകൾക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
കെ.​എം. മോ​ൻ​സി, തൂ​ശൂ​ർ

മാ​ന​സി​ക ന്യൂനത ഉ​ള്ള​തും മ​രി​ച്ചു​പോ​യ പെ​ൻ​ഷ​ണ​റു​ടെ ആ​ശ്രി​ത​യു​മാ​യി​രു​ന്ന മ​ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ മു​ഖേ​ന​യേ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മു​ഖേ​ന​നൽക ണം. ഈ ​അ​പേ​ക്ഷ​യോ​ടൊ​പ്പം മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ന​സി​ക ന്യൂന തയുണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ന്ത​മാ​യി വ​രു​മാ​ന​മി​ല്ലെ​ന്നും അ​വി​വാ​ഹി​ത​യാ ണെന്നും മ​രി​ച്ചു​പോ​യ പെ​ൻ​ഷ​ണ​റു​ടെ ആ​ശ്രി​ത​യാ​യി​രു​ന്നു​വെ​ന്നുള്ളതുമായ സർട്ടി ഫിക്കറ്റ്, ഇ​തോ​ടൊ​പ്പം ലീ​ഗ​ൽ ഗാ​ർ​ഡി​യ​ന്‌ നൽകേണ്ട തഹ സിൽദാറുടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം വേണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാൻ.

Loading...