വെക്കേഷൻ കാലത്തെ ഏൺഡ് ലീവ് ക്ലെയിം ചെയ്യാം
എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് ആ​യി 1- 4 -2018 മു​ത​ൽ പ്ര​മോ​ട്ട് ചെ​യ്തു. 1-4-2018 മു​ത​ൽ വെ​ക്കേ​ഷ​ൻ കാ​ലം ഉൾ പ്പെടെ തു​ട​ർ​ച്ച​യാ​യി ഹെ​ഡ് മി​സ്ട്ര​സ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. എ​നി​ക്ക് ഏ​ണ്‍​ഡ് ലീ​വ് കണക്കാക്കുന്നത് സ്കൂ​ൾ തു​റ​ന്ന ജൂ​ണ്‍ മാ​സംമു​ത​ൽ മാ​ത്ര​മാണോ? 1-4-2018 മു​ത​ൽ 31- 5- 2018 വ​രെ​യും അ​തി​നു​ശേ​ഷം ജൂ​ണ്‍ ഒ​ന്നു മു​ത​ൽ തു​ട​ർ​ച്ച​യാ​യും നോ​ണ്‍ വെ​ക്കേ​ഷ​ൻ സ്റ്റാ​ഫ് എ​ന്ന നി​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. ഏ​പ്രി​ൽ മു​ത​ൽ മേ​യ് വ​രെ​യു​ള്ള കാ​ല​ത്തെ സ​ർ​വീ​സി​ന് ഏ​ണ്‍​ഡ് ലീ​വി​ന് അ​ർ​ഹ​ത​യി​ല്ലേ? ഏ​പ്രി​ൽ ഒന്നു മു​ത​ലു​ള്ള ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യ്ക്ക് അം​ഗീ​കാ​രം കി​ട്ടി​യി​ട്ടു​ണ്ട്.
കെ.​എം. ബീ​ന, ക​ട്ട​പ്പ​ന

2018 ഏ​പ്രി​ൽ ഒന്നു മു​ത​ൽ 31- 5- 2018വ​രെ താ​ങ്ക​ൾ വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വി​ൽ ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി ചെ​യ്ത​താ​ണ്. ആ ​സ​ർ​വീ​സി​ന് ഏ​ണ്‍​ഡ് ലീ​വ് ല​ഭി​ക്കും. എ​ന്നാ​ൽ വെ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ആ ​കാ​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​ന്നാ​ൽ ആ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ഏ​ണ്‍​ഡ് ലീ​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ ഈ ​കാ​ല​യ​ള​വി​ൽ ഏ​ണ്‍​ഡ് ലീ​വ് ല​ഭി​ക്കു​ക​യു​ള്ളൂ. അ​താ​യ​ത് N‍/L x 30എ​ന്ന​തി​ന്‍റെ അ​ടി​സ്‌‌ ഥാന​ത്തി​ൽ ഏ​ണ്‍​ഡ് ലീ​വ് ക്ലെ​യിം ചെ​യ്യാം.

Loading...