15 ദിവസത്തെ ഏൺഡ് ലീവ് കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ആറു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന പാ​ർ​ട്ട്ടൈംസ്വീ​പ്പ​റാ​ണ്. എ​നി​ക്ക് ഒ​രു വ​ർ​ഷം എ​ത്ര കാ​ഷ്വ​ൽ ലീ​വ് ഉ​ണ്ട്? ഏൺഡ് ലീവ് എ​ത്ര എ​ണ്ണം ല​ഭി​ക്കും‍? സ​മാ​ഹ​രി​ച്ചു​വ​യ്ക്കാ​വു​ന്ന ഏൺഡ് ലീവ് എ​ത്ര? ഏൺഡ് ലീവ് എ​ത്രയെണ്ണം സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കും?
കെ.​എം. ത്രേ​സ്യാ​മ്മ, പ​ത്ത​നം​തി​ട്ട

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 20 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വ് ഉ​ണ്ട്. 1/22 എ​ന്ന നി​ര​ക്കി​ൽ ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 15 ദി​വ​സ​ത്തെ ഏൺഡ് ലീവ് ല​ഭി​ക്കും. ക്രെ​ഡി​റ്റി​ലു​ള്ള അ​വ​ധി​ക്കു വി​ധേ​യ​മാ​യി ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം 30 ദി​വ​സ​ത്തെ​ ഏൺഡ് ലീവ് സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി സ​മാ​ഹ​രി​ച്ചു വ​യ്ക്കാ​വു​ന്ന ഏണ്‌ഡ് ലീവ് 120 എ​ണ്ണം മാ​ത്ര​മാ​ണ്.

Loading...