ഏൺഡ് ലീവ് കണക്കാക്കുന്പോൾ പ്രസവാവധി ഒഴിവാക്കും
റ​വ​ന്യൂ​ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. 2018 ഫെ​ബ്രു​വ​രി 10 മു​ത​ൽ ആറു മാ​സ​ക്കാ​ലം പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്നു. ലീ​വ് സ​റ​ണ്ട​റി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ പ്ര​സ​വാ​വ​ധി​ക്കാ​ലം ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കി​യ​ത്. അ​തി​നാ​ൽ എ​നി​ക്ക് 30 ദി​വ​സ​ത്തെ ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ കഴിഞ്ഞില്ല. പ്ര​സ​വാ​വ​ധി​ക്കാ​ലം എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ് അ​റി​ഞ്ഞി​രു​ന്ന​ത്. ഈ ​കാ​ര്യ​ത്തി​ലു​ള്ള ശ​രി​യാ​യ വ​സ്തു​ത എ​ന്താ​ണ്?
പി. ​അ​ശ്വ​തി, ആ​ല​പ്പു​ഴ

കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​കെ​യു​ള്ള ഒ​രു അ​വ​ധി​ക്കാ​ല​ത്ത് ഏ​ണ്‍​ഡ് ലീ​വ് ആ​ർ​ജി​ക്ക​ത്തി​ല്ല. പ്രൊ​ബേ​ഷ​ന് യോ​ഗ്യതാകാ​ലം ക​ണ​ക്കാ​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് പ്ര​സ​വാ​വ​ധി​ക്കാ​ലം ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ പ്ര​സ​വാ​വ​ധി​ക്കാ​ലമായ 180 ദി​വ​സം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു മാ​ത്ര​മേ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ.

Loading...