ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കും
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ/​അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ന് യോ​ഗ്യ സേ​വ​ന​കാ​ല​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്. 2018 ഓ​ഗ​സ്റ്റ് 10നു ​മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക/​അ​ന​ധ്യാ​പ​ക​ർ​ക്കാ​ണ്് പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ഉ​ത്ത​ര​വ് ന​ന്പ​ർ: സ.​ഉ (എം ​എ​സ്) 401/2019 ധ​ന. തീ​യ​തി 28/ 10/2019.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ‍/​അ​ന ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ക​ണ​ക്കാ​ക്കു​ന്പോ​ൾ പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ (സ.​ഉ(​പി) നം. 66/2016 ​ധ​ന. തീ​യ​തി 9-5-2016, സ. ​ഉ(​പി)​നം. 113/ 2016 ധ​ന. തീ​യ​തി 5-8-2016) എ​ന്നി വ​യാ​ണ്.

ഈ ​ഉ​ത്ത​ര​വുക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 1/6/ 2016നു ​മു​ന്പു​വ​രെ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ​ക്ക് സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് യോ​ഗ്യ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം സ​ർ​വീ​സി​ൽ ക​യ​റു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 20ഓ​ളം ഹ​ർ​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​ത്.

2017 ഓ​ഗ​സ്റ്റ് 14ലെ ​ഹൈ​ക്കോ​ട​തി​യു​ടെ WP(C) No. 30167 of 2016 (u)ലൂ​ടെ ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി മാ​ത്രം ഉ​ത്ത​ര​വു​ക​ൾ റ​ദ്ദു​ചെ​യ്തു.

ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലാ​യെ​ന്ന ആ​ദ്യ ഉ​ത്ത​ര​വ് 9-5-2016ൽ ​ആ​ണ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. പ​ല​പ്പോ​ഴാ​യി വി​വി​ധ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം അ​ധ്യാ​പ​കർക്കും സ്ഥി​രം നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്ത​വ​ർ ഏ​റെ​യാ​ണ്.

സ്ഥി​രം സ​ർ​വീ​സി​ൽ എ​ന്ന​തു​പോ​ലെ പൂ​ർ​ണ ശ​ന്പ​ള​ത്തോ​ടെ നി​ശ്ചി​ത സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ അ​വ​ധി ഒ​ഴി​വു​ക​ളി​ൽ ജോ​ലി ചെ​യ്ത​വ​രു​ടെ സ​ർ​വീ​സു​ക​ളാ​ണ് 9-5-2016ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​ത്. ഈ ​ഉ​ത്ത​ര​വി​ന് 1/ 6/ 2016മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​ധി ഒ​ഴി​വു​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഇ​ങ്ങ​നെ​യു​ള്ള സ​ർ​വീ​സ് യാ​തൊ​രു സ​ർ​വീ​സ് നേ​ട്ട​ത്തി​നാ​യും പ​രി​ഗ​ണി​ക്കു​ക​യി​ല്ല.

സാ​ധാ​ര​ണ രീ​തി​യി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള സ​ർ​വീ​സു​ക​ൾ എ​ല്ലാംത​ന്നെ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ച്ചി​രു​ന്നു. KSR Vol. II, P III Rule 14 Eയി​ലും KER Chapter XXVII B rule 3യി​ലും സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ ന് ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​ട്ടു​ണ്ട്. ഇ​താ​ണ് ഹൈ​ക്കോ​ട​തി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്.

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ധി വ​ന്ന​തി​നു​ശേ​ഷ​ം ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് കാ​ല​യ​ള​വ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. 2019 ജൂ​ലൈ നാ​ലി​ന് (WA 1235 Of 2018) ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ ത​ള്ളി. ഇ​തേ സ​മ​യം സ.​ഉ (​പി) 128/2018 ധ​ന. തീ​യ​തി 10/8/2018 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ കെ​എ​സ് ആ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി.

കെ​എ​സ്ആ​ർ Vol II പാ​ർ​ട്ട് മൂ​ന്ന് റൂ​ൾ 14 ഇ ​എ​ന്ന ഭാ​ഗ​ത്താ​ണ് ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് 1/6/2016നു​ശേ​ഷം വി​ര​മി​ച്ച​വ​ർ​ക്കു പെ​ൻ​ഷ​ന് യോ​ഗ്യ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ല എ​ന്ന ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. കെ ​എ​സ്ആ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ തീ​യ​തി​യാ​യ 10/ 8/2018 ആണ് ഹൈക്കോ​ട​തി വി​ധി​യു​ടെ അ​ടിസ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​ത്.

10/8/ 2018ൽ ​കെ​എ​സ് ആ​ർ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തി​നാ​ൽ അ​തി​നു മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച​വ​ർ​ക്കു ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് യോ​ഗ്യ സേ​വ​ന​കാ​ല​യ​ള​വാ​യി പ​രി​ഗ​ണി​ക്കാം എ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു.

ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സ.​ഉ(​എം എ​സ്) 401/2019 ധ​ന. തീ​യ​തി 28/10/2019 എ​ന്ന പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018 ഓ​ഗ​സ്റ്റ് 10 നു ​മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച​വ​ർ​ക്ക് സ്ഥി​രം സ​ർ​വീ​സി​നു മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് യോ​ഗ്യ സേ​വ​ന​കാ​ല​യ​ള​വാ​യി പ​രി​ഗ​ണി​ക്കാം.

Loading...