അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
പി​എ​സ്‌‌സി മു​ഖേ​ന 2016 മു​ത​ൽ നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​​ണ്. ഈ ​വ​കു​പ്പി​ലെ ജോ​ലി ഒ​ട്ടും​ത​ന്നെ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത​താ​ണ്. എ​നി​ക്ക് മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പി​ലേ​ക്ക് അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം ല​ഭി​ക്കു​മോ? വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ക്കാ​ണ് താ​ത്പ​ര്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?
എം.​കെ. ജ​യ​ശ്രീ, പെ​രു​ന്പാ​വൂ​ർ

ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പി​ൽ അഞ്ചു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഏ​തു വ​കു​പ്പി​ലേ​ക്കാ​ണ് അ​ന്ത​ർവ​കു​പ്പ് സ്ഥ​ലംമാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന വ​കു​പ്പു മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക. പു​തി​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ ആ ​വ​കു​പ്പി​ലെ ഏ​റ്റ​വും ജൂ​ണി​യ​റാ​യി​ട്ടാ​ണ് താ​ങ്ക​ളെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Loading...