എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്നു. എ​ന്‍റെ എ​സ്എ​ൽ​ഐ, ജി​ഐ​ എ​സ്, ജി​പി​എ​ഫ് എ​ന്നി​വ​യു​ടെ വ​രി​സം​ഖ്യ എപ്പോൾ വ​രെ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. എ​സ് എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക വിരമിക്കുന്ന തീ​യ​തി​ക്ക് മു​ന്പാ​യി തി​രി​കെ ല​ഭി​ക്കും എ​ന്ന​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​തെ​ഴു​തു​ന്ന​ത്. അ​തി​ന് എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്. വിരമിക്കലിന് ആറു മാ​സം മു​ന്പ് ഇ​വ​യെ​ല്ലാം ത​ന്നെ തി​രി​കെ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടോ? ജി​പി​എ​ഫ് താ​ത്കാ​ലി​ക ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് എ​ല്ലാം ത​ന്നെ തീ​ർ​ന്ന​താ​ണ്.
പ്ര​മോ​ദ് കു​മാ​ർ,
തൊ​ടു​പു​ഴ

എ​സ്എ​ൽ​ഐ പോ​ളി​സി​യു​ടെ കാ​ലാ​വ​ധി എ​പ്പോൾ വ​രെ​യാണെ​ന്നു​ള്ള​ത് പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ ​തീ​യ​തി ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന ക്ലോ​സ് ചെ​യ്യാ​വു​ന്ന​താ​ണ്.

ജി​ഐ​എ​സ് വ​രി​സം​ഖ്യ വി രമിക്കുന്ന തീ​യ​തി വ​രെ, ലാ​സ്റ്റ് ശ​ന്പ​ള​ത്തി​ൽ​നി​ന്നു​വ​രെ അ​ട​യ്ക്കേ​ണ്ട​താ​ണ്. വിരമിച്ച​ശേ​ഷം ഓ​ഫീ​സ് മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് ജി​ഐ​ എ​സ് ക്ലോ​സ് ചെ​യ്യു​ന്ന​ത്.

ജി​പി​എ​ഫ് വിരമിക്കുന്നതി ന് ഒ​രു വ​ർ​ഷം മു​ന്പു​ത​ന്നെ ക്ലോ​സ് ചെ​യ്യാ​വു​ന്ന​താ​ണ്. താ​ങ്ക​ളു​ടെ ലോ​ണ്‍ തി​രി​ച്ച​ട​വ് തീ​ർ​ന്ന​തു​കൊ​ണ്ട് ഉ​ട​ൻ​ത​ന്നെ ക്ലോ​സ് ചെ​യ്യു​വാ​ൻ സാ​ധി​ക്കും. ഇ​തി​ന് ഇ​പ്പോ​ൾ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഫീ​സ് മു​ഖേ​നെ​യാ​ണ് ക്ലോ​സ് ചെ​യ്യേ​ണ്ട​ത്.

Loading...