സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​ണ്. സ്ഥ​ലം​മാ​റ്റ​ത്തി​ന് സീ​നി​യോ​റി​റ്റി ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ഡ്വൈ​സ് മെ​മ്മോ​യു​ടെ തീ​യ​തി​യാ​ണോ പ്രവേശന തീ​യ​തി​യാ​ണോ പ​രി​ഗ​ണി​ക്കു​ക. സ്ഥ ലംമാറ്റത്തിന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു മാ​ത്ര​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക നി​യ​മ​മു​ണ്ടോ?
ജ​യ്മോ​ൻ, അ​ടി​മാ​ലി

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പൊ​തു സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചു​കൊ​ണ്ട് 10-09-2004ൽ ​സ.ഉ(​പി) 12/2004 പി&​ആർഡി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ അ​ന്ത​ർ​വ​കു​പ്പ്/ അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ശ്ച​യി​ച്ചിട്ടു​ണ്ട്. അ​ഡ്വൈ​സ് മെ​മ്മോ​യു​ടെ തീ​യ​തി​യ​ല്ല, പൊ​തു സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് സ്ഥ​ലംമാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നു പു​റ​ത്തു​ള്ള സേ​വ​ന​കാ​ല ദൈ​ർ​ഘ്യ​ത്തി​നാ​ണ് ഒ​ന്നാ​മ​താ​യി പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ട്.

Loading...