പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
പോ​ലീ​സ് വകുപ്പിൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ധാ​ര​ണ​യാ​യി ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ പ്ര​മോ​ഷ​നാ​കു​ന്ന​ത് 22 വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് വാ​ങ്ങി​യ ശേ​ഷ​മാ​ണ്. ഇ​ങ്ങ​നെ സി​പി​ഒ കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ൾ എസ്ഐ ത​സ്തി​ക​യു​ടെ ശ​ന്പ​ള​സ്കെ​യി​ലി​ൽ തു​ട​രു​ന്പോ​ൾ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യി കേ​ഡ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ ഒ​രു കൊ​ല്ലം പ്രൊ​ബേ​ഷ​നി​ലാ​ണ്. പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​വാ​ൻ പ​ല​പ്പോ​ഴും വൈ​കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​രു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കു​മോ?
ജ​സ്റ്റി​ൻ ടോം, ​മൂ​വാ​റ്റു​പു​ഴ

കെഎ​സ്ആ​ർ ഭാ​ഗം 1 റൂൾ 37 (B)(​b) (II) പ്ര​കാ​രം പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ് ഒ​രു വ​ർ​ഷം ആ​യി​രി​ക്കു​ക​യും ഇ​ൻ​ക്രി​മെ​ന്‍റ് വാ​ർ​ഷി​ക​മാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ ത​സ്തി​ക​യി​ലെ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ ന​ൽ​കു​വാ​ൻ പാ​ടു​ള്ളൂ.

അ​തി​നാ​ൽ സി​പി​ഒ ആ​യ ആ​ൾ എ​ത്ര ഉ​യ​ർ​ന്ന ശ​ന്പ​ളം വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ലും ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ട്ട് ചെ​യ്യ​പ്പെ​ട്ടാ​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ശേ​ഷം മാ​ത്ര​മേ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കാ​ൻ പാ​ടു​ള്ളൂ.

Loading...