എട്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്താൽ യാത്ര ഡ്യൂട്ടിയായി പരിഗണിക്കും, യാത്രപ്പടിയും ലഭിക്കും
പിഎസ്‌‌സി മു​ഖേ​ന അടുത്തിടെ നി​യ​മ​നം ല​ഭി​ച്ച ജീവനക്കാര​നാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റ് പരി ശോധനയുടെ ഭാഗമായി പി​ എ​സ്‌‌സി ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചും ഉ​ള്ള യാ​ത്ര​യ്ക്ക് യാ​ത്ര​പ്പടി ല​ഭി​ക്കു​മോ? 30 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂരമുള്ള ​യാ​ത്ര ഡ്യൂ​ട്ടി​യാ​യി​ട്ടാ​ണോ പ​രി​ഗ​ണി​ക്കു​ന്ന​ത്?
ജോ​മോ​ൻ, ക​ട്ട​പ്പ​ന

പി​എ​സ്‌‌സി വ​ഴി പു​തി​യ​താ​യി നി​യ​മ​നം ല​ഭി​ക്കു​ന്നവർക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് പരിശോധനയ് ക്കുവേണ്ടി പി​എ​സ്‌‌സി ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കു​വേ​ണ്ടി​വ​രു​ന്ന സ​മ​യം ഡ്യൂ​ട്ടി​യാ​യി​ പ​രി​ഗ​ണി​ക്കു​ം. എട്ടു കിലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​ര​മു​ള്ള യാത്രയാണ് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​യ്ക്കു​ന്നത്. ഈ ​യാ​ത്ര​യ്ക്ക് യാ​ത്ര​പ്പ​ടി​യും അ​തോ​ടൊ​പ്പം ദി​ന​ബ​ത്ത​യും ല​ഭി​ക്കു​ന്ന​താ​ണ്. പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ 9-01-2013ലെ ​സ.ഉ(പി) 6/2013 എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...