ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഫു​ൾടൈം ​മീ​നി​യ​ലാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പ്യൂ​ണാ​യി എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ര​ണ്ടും ഒ​രേ സ്കൂ​ളി​ൽ ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. ഇ​തു ശ​രി​യാ​ണോ?
ഷാ​ജി​മോ​ൻ, പെ​രി​നാ​ട്

സ​മാ​ന സ്കെ​യി​ലി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തി​നാ​ൽ ഒ​രു അ​ഡ്വാ​ൻ​സ് ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. 11/2/2011ലെ 15930/എൻ2/2009/പൊ.വി.വ. ​പ്ര​കാ​രം എഫ്ടിഎം ത​സ്തി​ക പ്യൂ​ണ്‍ ത​സ്തി​ക​യു​ടെ ഫീ​ഡ​ർ കാ​റ്റ​ഗ​റി​യാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​മോ​ഷ​ൻ ത​സ്തി​ക​യി​ലെ ശ​ന്പ​ള​സ്കെ​യി​ൽ ഫീ​ഡ​ർ കാ​റ്റ​ഗ​റി ത​സ്തി​ക​യുടേ​തി​ന് തു​ല്യ​മാ​ണെ​ങ്കി​ൽ ഒ​രു അ​ഡ്വാ​ൻ​സ് ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. സ.ഉ (പി) 7/2016 /​ധന. തീയതി. 20/01/2016ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ലെ 43-ാം ഖ​ണ്ഡി​ക​യി​ൽ ഇ​തു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...