എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 16/5/2019ൽ പാർട്ട്ടൈം സ്വീപ്പറായി പട്ടികജാതി ഓഫീസിൽ പ്രവേശിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരെ ആറു മാസം കഴിയുന്പോൾ പിരിച്ചുവിടുമെന്ന് പറയുന്നത് ശരിയാണോ? അതോ മറ്റു തസ്തികകൾക്കുമാത്രമേ ഇത് ബാധകമാകുകയുള്ളോ?
ബീന, ഇടുക്കി
കേരള പാർട്ട്ടൈം കണ്ടിജന്റ് സർവീസ് സ്പെഷൽ റൂൾസ് 1974 പ്രകാരം പാർട്ട്ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുന്നത്. നിങ്ങളുടെ നിയമനം റെഗുലർ വേക്കൻസിയിൽ ആയതിനാൽ സ്ഥിരം നിയമനമാണ്. അങ്ങനെയല്ലെങ്കിൽ നിയമന ഉത്തരവിൽ നിയമനകാലാവധി പ്രതിപാദിച്ചിരിക്കും.