ചികിത്സച്ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി മൂ​ന്നു​മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. അ​ടു​ത്ത​കാ​ല​ത്ത് ചി​ല രോഗങ്ങൾ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം പ​ണം ചെ​ല​വാ​കു​ക​യും ചെ​യ്തു. താത്കാലി ക ജീ​വ​ന​ക്കാ​രി​യാ​യ എ​നി​ക്ക് മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് കി​ട്ടു​മോ? ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത ചി​കി​ത്സ​യ്ക്കു​മാ​ത്ര​മേ റീ​ഇം​ബേഴ്സ്മെ​ന്‍റി​ന് സാ​ധ്യ​ത​യു​ള്ളോ ‍?
റാ​ണി ജോ​ർ​ജ്, പ​ത്ത​നം​തി​ട്ട

താത്കാലിക ജീ​വ​ന​ക്കാ​ർ​ക്കും മെ​ഡി​ക്ക​ൽ റീ​ഇംബേഴ് സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ അ​റ്റ​ന്‌ഡ​ന്‍റ്​സ് റൂ​ൾ​സി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സെ​ർ​വ​ന്‍റ് എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ താത് കാലിക ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടും. ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സയ്ക്കു മാ​ത്ര​മ​ല്ല, ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​നും മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മു​ഖേ​ന​യു​ള്ള ചി​കി​ത്സ​യ്ക്ക് റീ​ഇം​ബേഴ്സ്മെ​ന്‍റ് ല​ഭി​ക്കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പ​മു​ണ്ട്.

Loading...