അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2020 മേ​യി​ൽ വിരമിക്കും. അ​വി​വാ​ഹി​ത​യാ​യ ഞാ​നും അ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​ര​നാ​ണു​ള്ള​ത്. സ​ഹോ​ദ​ര​ൻ വി​വാ​ഹം ക​ഴി​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്താ​ണ് താ​മ​സം. എ​നി​ക്ക് ശാ​രീ​രി​ക​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് വി​വാ​ഹം ക​ഴി​ക്കാ​തി​രു​ന്ന​ത്. എ​ന്‍റെ പെ​ൻ​ഷ​ൻ രേഖകളി ൽ നോ​മി​നി​യാ​യി വ​ച്ചി​രി​ക്കു​ന്ന​ത് അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യു​മാ​ണ്. ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത ആ​ർ​ക്കാ​ണ്? സ​ഹോ​ദ​ര​ന് അ​ർ​ഹ​ത​യു​ണ്ടോ? പെ​ൻ​ഷ​ന് അ​പേ​ക്ഷ അ​യ​ച്ചി​ട്ടി​ല്ല.
ജി​നു​മോ​ൾ, തൃപ്രയാർ

പെ​ൻ​ഷ​ണ​ർ​ക്ക് നോ​മി​നി​യാ​യി ബ​ന്ധ​ത്തി​ലു​ള്ള ആ​രെ വേ​ണ​മെ​ങ്കി​ലും വ​യ്ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ന് അ​വി​വാ​ഹി​ത​ർ​ക്ക് മാ​താ​പി​താ​ക്ക​ളെ മാ​ത്ര​മേ നോ​മി​നി​യാ​യി ചേ​ർ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. താ​ങ്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത അ​മ്മ​യ്ക്കു മാ​ത്ര​മാ​ണ്. ഭാ​ര്യ/​ഭ​ർ​ത്താ​വ്, കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്ന​താ​ണ് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ ലി​സ്റ്റ്.

Loading...