ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ചു. സ​മാ​ശ്വാ​സ​പ്ര​കാ​രം ഭാ​ര്യ​യാ​യ എ​നി​ക്കു ജോ​ലി ല​ഭി​ച്ചു. അ​തോ​ടൊ​പ്പം ഫാ​മി​ലി പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന് മൂന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​നി​ക്ക് ഇ​പ്പോ​ൾ 32 വ​യ​സു​ണ്ട്. എ​നി​ക്ക് പു​ന​ർ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നു​ണ്ട്. പു​നി​ർ​വി​വാ​ഹം ചെ​യ്താ​ൽ അ​ത് ജോ​ലി​യേ​യും ഫാ​മി​ലി പെ​ൻ​ഷ​നേ​യും ബാ​ധി​ക്കു​മോ? പു​ന​ർ വി​വാ​ഹം ക​ഴി​ച്ചാ​ൽ ആ ​വി​വ​രം എ​വി​ടെ​യൊ​ക്കെ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്? ഇ​പ്പോ​ൾ ഞാ​ൻ എ​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.
ലി​സ​മ്മ ‍, ആലത്തൂർ

സ​മാ​ശ്വാ​സ പ്ര​കാ​രം ജോ​ലി ല​ഭി​ച്ച​തി​നു​ശേ​ഷം പു​ന​ർ​വി​വാ​ഹം ചെ​യ്താ​ൽ അ​ത് ജോ​ലി​യെ ബാ​ധി​ക്കി​ല്ല. പു​ന​ർ​വി​വാ​ഹം ചെ​യ്താ​ൽ ആ ​വി​വ​രം ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ലും അ​തോ​ടൊ​പ്പം ഫാമിലി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​ഷ​റി​യി​ലും അ​റി​യി​ക്ക​ണം. പു​ന​ർ​വി​വാ​ഹം ചെ​യ്താ​ൽ ആ ​തീ​യ​തി മു​ത​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ഇ​ല്ലാ​താ​കും. നി​ല​വി​ലു​ള്ള ജോ​ലി​യെ ഇ​തു ബാ​ധി​ക്കി​ല്ല.

Loading...