മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. അ​ടു​ത്ത​മാ​സം പ്ര​സ​വം ന​ട​ക്കും ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. അ​ടു​ത്ത​മാ​സം പ്ര​സ​വം ന​ട​ക്കും എ​ന്നാ​ണ് ഡോ​ക്‌‌ടർ അ​റി​യി​ച്ച​ത്. ചി​ല പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ സിസേറിയൻ വേ​ണ്ടി​വന്നേക്കും. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം ന​ൽ​ക്കു​ന്ന എ​നി​ക്ക് സിസേറിയൻ ന​ട​ത്തി​യാ​ൽ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ ആ​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യു​ണ്ടോ?
ലി​സ​ി, മ​ണി​മ​ല

സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ഏ​തു​ത​രം ചി​കി​ത്സ ന​ട​ത്തി​യാ​ലും മെ​ഡി​ക്ക​ൽ റീ​ഇം​ബേഴ്സ്മെ​ന്‍റ് ല​ഭി​ക്കും. സിസേറിയൻ ആ​ണെ​ങ്കി​ലും റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ എ​ങ്കി​ൽ റീ​ഇം​ബേഴ്സ്മെ​ന്‍റ് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കും. പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലാ​കു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വു​കൂ​ടി​ വേ​ണ​മെ​ന്നു മാ​ത്ര​മേ​യു​ള്ളൂ.

Loading...