മാർപാപ്പയുടെ സന്ദർശനം: യുഎഇയിൽ സ്കൂളുകൾക്കു രണ്ടു ദിവസം അവധി
Sunday, February 3, 2019 10:52 PM IST
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് യുഎഇയിൽ സ്കൂളുകൾക്കു രണ്ടു ദിവസം അവധി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി, ദുബായി, ഷാർജ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകി.
ചൊവ്വാഴ്ചത്തെ മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികൾക്ക് യുഎഇ സർക്കാർ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ വിശ്വാസികളുടെ യാത്രയും ലഘുഭക്ഷണവും വെള്ളവും അടക്കമുള്ളവയുടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും.