x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ലാ​ൽ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വി​സ​മ്മ​തം; ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ന് പു​റ​ത്ത് വ​ൻ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: November 16, 2026 04:33 PM IST | Updated: November 16, 2026 04:40 PM IST

ഹ​ലാ​ൽ ഭ​ക്ഷ​ണം വി​ൽ​ക്കാ​ൻ വി​സ​മ്മ​തി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ന് പു​റ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധം.

ല​ണ്ട​ൻ: ഹ​ലാ​ൽ ഭ​ക്ഷ​ണം വി​ൽ​ക്കാ​ൻ വി​സ​മ്മ​തി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ന് പു​റ​ത്ത് വ​ൻ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് റെ​സ്റ്റോ​റ​ന്‍റി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഹാ​മ​ർ​സ്മി​ത്ത് ഗ്രോ​വി​ന് സ​മീ​പ​മു​ള്ള സിം​ഗ്സ് ഡൈ​നിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​നു പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

റെ​സ്റ്റോ​റ​ന്‍റി​ന്‍റെ മു​ൻ​വ​ശ​ത്ത് അ​ഭി​മാ​ന​ത്തോ​ടെ നോ​ൺ ഹ​ലാ​ൽ എ​ന്നെ​ഴു​തി​യി​രു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഉ​ട​മ ഹ​ർ​മ​ൻ സിം​ഗ് ക​പൂ​ർ ഹ​ലാ​ൽ മാം​സം വി​ള​മ്പാ​ൻ വി​സ​മ്മ​തി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം. മു​സ്‌​ലിം​ങ്ങ​ൾ​ക്കും ഗാ​സ​യി​ലെ സം​ഘ​ർ​ഷ​ത്തി​നു​മെ​തി​രെ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ക​പൂ​ർ നേ​ര​ത്തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളും വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ഇ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് തൊ​ട്ടു​മു​മ്പ് ക​പൂ​റി​നെ മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ അ​റ​സ്റ്റി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. റെ​സ്റ്റോ​റ​ന്‍റി​ന് പു​റ​ത്ത് പ​ല​സ്തീ​ൻ പ​താ​ക​ക​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Tags : Indian Restaurant IndianRestaurant HalalFood HalalControversy LondonProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up