ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു.
അമ്മാൻ: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തി.
ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസൻ വിമാനത്താവളത്തിലെത്തിയാണു മോദിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം തുടങ്ങിയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണു സന്ദർശനം.
ജോർദാനിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കെട്ടിട, വസ്ത്ര നിർമാണ മേഖലയിൽ ഉൾപ്പെടെ 17,500 ഇന്ത്യക്കാർ ജോർദാനിൽ ജോലി ചെയ്യുന്നുവെന്നാണ് കണക്കുകൾ.
Tags : Modi Jordan Modi visit jordan Jafar Hassan