x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു


Published: May 22, 2026 04:46 AM IST | Updated: May 22, 2026 04:46 AM IST

ട്രൂ​ജി​ലോ: ഹോ​ണ്ടു​റാ​സി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന ര​ണ്ട് വെ​ടി​വ​യ്പ്പു​ക​ളി​ലാ​യി ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഹോ​ണ്ടു​റാ​സി​ലെ ട്രൂ​ജി​ലോ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള ഒ​രു ഫാ​മി​ലാ​ണ് ആ​ദ്യ​ത്തെ സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ർ​ഷി​ക ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

അ​ക്ര​മ​ത്തി​ന് ശേ​ഷം ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​ടെ​നി​ന്നും മാ​റ്റി​യ​തി​നാ​ൽ കൃ​ത്യ​മാ​യ മ​ര​ണ​സം​ഖ്യ വ്യ​ക്ത​മാ​കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് എ​ഡ്ഗാ​ർ​ഡോ ബ​രാ​ഹോ​ണ വി​ശ​ദ​മാ​ക്കു​ന്ന​ത്.

ഗ്വാ​ട്ടി​മാ​ല അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കോ​ർ​ട്ടെ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ഒ​മോ​വ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Unknown gunmen open fire Honduras killed

Recent News

Corehub Up