ജെൻസൻ ഹുവാംഗ്, ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ചാരവൃത്തി വിവാദത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച രാജിവെച്ച പ്രമുഖ എഐ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗ് കമ്പനി തലപ്പത്തേക്ക് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ജെൻസൻ ഹുവാംഗിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇലോൺ മസ്ക് ഉൾപ്പെടെ 1.58 ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട തുറന്ന കത്തിനെക്കുറിച്ചും ട്രംപ് പരാമർശിച്ചു. "അദ്ദേഹം തിരിച്ചെത്തുന്നതിൽ എനിക്ക് തീർച്ചയായും എതിർപ്പില്ല. അദ്ദേഹം ഒരു വലിയ പാഠം പഠിച്ചുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് മോശം ആശയമല്ല," ട്രംപ് പറഞ്ഞു.
ജെൻസൻ ഹുവാംഗിന് ബന്ധമുണ്ടായിരുന്ന ആലീസ് ഹുവാംഗ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണങ്ങളെയും ട്രംപ് സംശയത്തോടെയാണ് വീക്ഷിച്ചത്. "അവർ ഒരു ചാരവനിതയാണോ എന്ന് എനിക്കറിയില്ല. സാധാരണയായി ചൈനയിൽ നിന്ന് വരുന്ന ഏതൊരു സുന്ദരിയായ സ്ത്രീയെയും ചാരവനിതയാണെന്നാണ് ഇക്കൂട്ടർ മുദ്രകുത്തുന്നത്. "ട്രംപ് പറഞ്ഞു.
ആലീസ് ഹുവാംഗ് ചാരവനിതയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തനിക്ക് ഇന്റലിജൻസ് വിവരം നൽകിയെന്ന റിപ്പോർട്ടുകളും ട്രംപ് തള്ളിക്കളഞ്ഞു. എൻവിഡിയയുടെ സാങ്കേതികവിദ്യ അനധികൃതമായി ചൈനയിലേക്ക് കടത്തിയെന്ന് സംശയിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള 'മെഗാസ്പീഡ്' എന്ന കമ്പനിയിലെ മുൻ എക്സിക്യൂട്ടീവായിരുന്നു ആലീസ് ഹുവാംഗ്.
Tags : JensenHuang Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash