x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​മൂ​ർ​ത്തി ല​ക്ഷ്യ​മി​ട്ട​ത് മ​ത​പ​ര​മാ​യ ഭി​ന്ന​ത: പൊ​ലി​സ്

വെബ്ഡെസ്ക്
Published: November 17, 2026 12:11 AM IST | Updated: November 17, 2026 12:11 AM IST

ഗു​​​രു​​​മൂ​​​ർ​​​ത്തി​​​

തൃ​​​ശൂ​​​ർ: ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് യു​​​എ​​​പി​​​എ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യ് സം​​​ഘം ഗു​​​രു​​​മൂ​​​ർ​​​ത്തി ല​​​ക്ഷ്യ​​​മി​​​ട്ട​​​തു മ​​​ത​​​പ​​​ര​​​മാ​​​യ ഭി​​​ന്ന​​​ത​​​യെ​​​ന്നു തൃ​​​ശൂ​​​ർ സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ. ഇ​​​യാ​​​ളു​​​മാ​​​യി ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി. ഇ​​​യാ​​​ൾ ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന തൃ​​​ക്ക​​​ങ്ങോ​​​ട്ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണു തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്. മു​​​ഖം മ​​​റ​​​ച്ചാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെത്തി​​​ച്ച​​​ത്. ഗു​​​രു​​​മൂ​​​ർ​​​ത്തി​​​യും നേ​​​ര​​​ത്തേ പി​​​ടി​​​യി​​​ലാ​​​യ യ​​​ഷ്സിം​​​ഗും പ​​​ര​​​സ്പ​​​രം അ​​​റി​​​യുന്ന​​​വ​​​രാ​​​ണെ​​​ന്നും ഉ​​​ദു​​​മ​​​ൽ​​​പേ​​​ട്ട​​​യി​​​ലെ ഭാ​​​ര്യ​​​വീ​​​ട്ടി​​​ലും തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്നും പൊ​​​ലി​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് തി​​​രു​​​നെ​​​ൽ​​​വേ​​​ലി സ്വ​​​ദേ​​​ശി ഗു​​​രു​​​മൂ​​​ർ​​​ത്തി (27)യെ ​​​പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മും​​​ബൈ​​​യി​​​ലെ ജൂ​​​ത പൗ​​​ര​​​ന്മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും പ​​​ക​​​ർ​​​ത്തി അ​​​യ​​​ച്ച​​​തി​​​ന് പി​​​ടി​​​യി​​​ലാ​​​യ യ​​​ഷ് സിം​​​ഗി​​​നെ റി​​​ക്രൂ​​​ട്ട് ചെ​​​യ്ത​​​തു ഗു​​​രു​​​മൂ​​​ർ​​​ത്തി​​​യാ​​​ണെ​​​ന്നും മും​​​ബൈ​​​യി​​​ലെ ജൂ​​​ത​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​തി​​​നു യ​​​ഷ് സിം​​​ഗി​​​ന് 25,000 രൂ​​​പ പ്ര​​​തി​​​ഫ​​​ലം ന​​​ൽ​​​കി​​​യെ​​​ന്നും പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

ഭീ​​​ക​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​​യി യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തും പ​​​ണം​​​ ന​​​ൽ​​​കി ദൗ​​​ത്യ​​​മേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തും ഗു​​​രു​​​മൂ​​​ർ​​​ത്തി​​​യാ​​​ണെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​യാ​​​ൾ ഏ​​​റെ​​​ക്കാ​​​ലം മും​​​ബൈ​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. മും​​​ബൈ​​​യി​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച് ശൃം​​​ഖ​​​ല വി​​​പു​​​ല​​​മാ​​​ക്കി.

നാ​​​ലു​​​മാ​​​സം മു​​​ൻ​​​പാ​​​ണ് ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് വ​​​ന്ന​​​തെ​​​ന്നാ​​​ണു മൊ​​​ഴി. ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ഗു​​​രു​​​മൂ​​​ർ​​​ത്തി കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നും പൊ​​​ലി​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നുണ്ട്. ആ​​​റ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നും പ​​​ണ​​​മി​​​ട​​​പാ​​​ടു പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും, ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു പ​​​ണ​​​മെ​​​ത്തി​​​യെ​​​ന്നും പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്നു.

 

K-Rail Survey

അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഡി​ജി​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന ഗു​​​രു​​​മൂ​​​ർ​​​ത്തി ഓ​​​ൺ​​​ലൈ​​​ൻ ഹാ​​​ൻ​​​ഡ്‌​​​ല​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി റവാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.

കൊ​​​ച്ചി​​​യി​​​ലെ എ​​​ബി​​​ൻ പോ​​​ൾ കേ​​​സു​​​മാ​​​യി ഇ​​​തി​​​നു സാ​​​മ്യ​​​മു​​​ണ്ട്. ര​​​ണ്ടു പേ​​​രെ​​​യും നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത് ഒ​​​രേ ഹാ​​​ൻ​​​ഡ്‌​​​ല​​​ർ ത​​​ന്നെ​​​യാ​​​ണോ എ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡി​​​ജി​​​പി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. സാ​​​മൂ​​​ഹി​​​ക​​​ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​വ​​​ഴി യു​​​വാ​​​ക്ക​​​ളെ വി​​​വി​​​ധ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തു നി​​​രീ​​​ക്ഷി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്ന് അദ്ദേഹം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Gurumurthy Religious discord Police Lawrence Bishnoi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up