പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്എംഎ ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യമരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളജ് ആശുപത്രികൾ വഴി ഇനി ലഭ്യമാകും.
ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ എസ്എംഎ ക്ലിനിക്കുകൾ വഴി മാത്രമാണു സൗജന്യമരുന്ന് വിതരണം ചെയ്യുന്നത്.
മരുന്നിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്നതു രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടും സാന്പത്തികബാധ്യതയും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം. നിലവിൽ 12 വയസുവരെയുള്ളവർക്കാണു സൗജന്യമരുന്നു ലഭിക്കുന്നത്.
പ്രായപരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്കു മരുന്നു ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
Tags : Risdiplam Districts Medicine Spinal Muscular Atrophy Health Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash