x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ൾ​ക്ക് പൂ​ട്ട്; സ​തീ​ശ​ൻ സ​ർ​ക്കാ​ർ നീ​ക്കി​യ​ത് 15627 പോ​സ്റ്റു​ക​ൾ

വെബ് ഡെസ്ക്
Published: November 17, 2026 05:52 PM IST | Updated: November 17, 2026 05:52 PM IST

മുഖ്യമന്ത്രി വി.​ഡി​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി​സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​ത് 15,627 പോ​സ്റ്റു​ക​ളും ലി​ങ്കു​ക​ളും. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ന്യൂ​സ് കാ​ർ​ഡു​ക​ൾ, ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ​യും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. നി​യ​മ​സ​ഭ​യി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി​യു​ടെ ചോ​ദ്യ​ത്തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ൽ​കി​യ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ളു​ടെ​യും പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കൃ​ത്രി​മ​മാ​യി എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​ക​ൾ, മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സ​ഹ്യോ​ഗ് പോ​ർ​ട്ട​ൽ വ​ഴി​യും അ​ല്ലാ​തെ​യും കേ​ര​ള പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ പൊ​ലീ​സ് നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. ആ​കെ 4,201 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 3,472 എ​ണ്ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ആ​കെ 15,627 പോ​സ്റ്റു​ക​ളും ലി​ങ്കു​ക​ളും നീ​ക്കം ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : KeralaGovernment SocialMediaPosts V.D.Satheesan KeralaPolice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up