x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ദേ​​ശ സം​​ഭാ​​വ​​ന (നി​​യ​​ന്ത്ര​​ണ) ഭേ​​ദ​​ഗ​​തി ബി​​ൽ: ആശങ്കകളും ഭേദഗതി നിർദേശങ്ങളും

അഡ്വ. ഡോ. ജോർജ് തെക്കേക്കര
Published: November 4, 2026 12:11 AM IST | Updated: November 4, 2026 11:09 AM IST

പ്രതീകാത്മക ചിത്രം

നി​​​​യ​​​​ന്ത്ര​​​​ണ​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​വ​​​​യി​​​​ൽ പ​​​​ല​​​​തും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളോ​​​​ടൊ​​​​പ്പം സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം വ​​​​രു​​​​മാ​​​​നം, ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ, മ​​​​റ്റ് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത സാ​​​​മ്പ​​​​ത്തി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ വൈ​​​​ദേ​​​​ശി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ, ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം, സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​യെ​​​യും ബാ​​​​ധി​​​​ച്ചേ​​​​ക്കാം.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​ത്തി​​​​ലെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, പു​​​​തു​​​​ക്ക​​​​ൽ, ക​​​​ണ​​​​ക്കു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ൽ, വി​​​​നി​​​​യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ദേ​​​​ശീ​​​​യ താ​​ത്​​​​പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധി​​​​കാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. 2026ലെ ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ബി​​​​ൽ ഇ​​​​പ്പോ​​​​ൾ സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ്.

ഈ ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട പ്ര​​​​ധാ​​​​ന ചോ​​​​ദ്യം വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​ന്‍റെ അ​​​​ധി​​​​കാ​​​​രം വേ​​​​ണ​​​​മോ എ​​​​ന്ന​​​​ത​​​​ല്ല. മ​​​​റി​​​​ച്ച്, ആ ​​​​അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ​​​​ക്കും സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും പൊ​​​​തുസേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യ്ക്കും ഇ​​​​ട​​​​യി​​​​ൽ എ​​​​ങ്ങ​​​​നെ ന്യാ​​​​യ​​​​മാ​​​​യ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഉ​​​​റ​​​​പ്പാ​​​​ക്കാം എ​​​​ന്ന​​​​താ​​​​ണ്.

പ്ര​​​​ത്യേ​​​​കി​​​​ച്ച്, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളോ​​​​ടൊ​​​​പ്പം ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​മ്പാ​​​​ദി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ൾ മു​​​​ഴു​​​​വ​​​​നാ​​​​യി അ​​​​ധി​​​​കാ​​​​രി​​​​യി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പു​​​​തു​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ, സ്ഥി​​​​ര​​​​മാ​​​​യ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലും സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​വും, സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം, മു​​​​ൻ​​​​കാ​​​​ല കേ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ പ്ര​​​​യോ​​​​ഗം, ട്ര​​​​സ്റ്റി​​​​മാ​​​​രു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്നി​​​​വ സൂ​​​​ക്ഷ്മ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന അ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു.

◄ബി​​​​ല്ലി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ►

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം

നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​ഫ്സി​​ആ​​ർ​​എ​​​​യി​​​​ലെ വ​​​​കു​​​​പ്പ് 15ഉം ​​​​ബി​​​​ല്ലി​​​​ലെ നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16A​​യും ​​ത​​​​മ്മി​​​​ൽ താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ൾ, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ​​​​യും മേ​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ മാ​​​​റ്റം നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​താ​​​​യി കാ​​​​ണാം. നി​​​​ല​​​​വി​​​​ലു​​​​ള്ള വ​​​​കു​​​​പ്പ് 15 പ്ര​​​​ധാ​​​​ന​​​​മാ​​​​യും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ലും വി​​​​നി​​​​യോ​​​​ഗ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. വ​​​​കു​​​​പ്പ് 15 പ്ര​​​​കാ​​​​രം, വ​​​​കു​​​​പ്പ് 14 അ​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, പ​​​​ഴ​​​​യ വ​​​​കു​​​​പ്പ് 15(3) പ്ര​​​​കാ​​​​രം, സ്ഥാ​​​​പ​​​​നം വീ​​​​ണ്ടും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും അ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ർ​​​​ജി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ളും തി​​​​രി​​​​കെ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ദി​​​​ഷ്ട പു​​​​തി​​​​യ നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​നം സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്ക​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​തി​​​​ന്‍റെ സ്വ​​​​മേ​​​​ധ​​​​യാ തി​​​​രി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്ക​​​​ൽ, പു​​​​തു​​​​ക്കാ​​​​തി​​​​രി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ അ​​​​ധി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല, പു​​​​തി​​​​യ വ​​​​കു​​​​പ്പ് 16A ​​പ്ര​​​​കാ​​​​രം താ​​​​ത്​​​​കാ​​​​ലി​​​​ക നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ൽ​​​​നി​​​​ന്ന് സ്ഥി​​​​ര​​​​മാ​​​​യ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ലേ​​​​ക്കും തു​​​​ട​​​​ർ​​​​ന്ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ലേ​​​​ക്കോ വി​​​​ൽ​​​​പ​​​​ന​​​​യി​​​​ലേ​​​​ക്കോ ന​​​​യി​​​​ക്കാ​​​​വു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

പു​​​​തി​​​​യ വ​​​​കു​​​​പ്പ് 16A​​യും 16B​​​​യും ചേ​​​​ർ​​​​ന്ന് നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​തി​​ന്‍റെ തു​​​​ട​​​​ർ​​​​ഫ​​​​ല​​​​ങ്ങ​​​​ളും കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു. ഇ​​​​ത് കേ​​​​വ​​​​ലം ഒ​​​​രു ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​യി കാ​​​​ണാ​​​​നാ​​​​വി​​​​ല്ല; കാ​​​​ര​​​​ണം, ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം, സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, അ​​​​വ​​​​യു​​​​ടെ ഭാ​​​​വി ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം എ​​​​ന്നി​​​​വ​​​​യെ നേ​​​​രി​​​​ട്ട് ബാ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​ണി​​​​ത്.

ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ചേ​​​​ർ​​​​ത്ത് സ​​​​മ്പാ​​​​ദി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ൽ

നി​​​​ല​​​​വി​​​​ലു​​​​ള്ള വ​​​​കു​​​​പ്പ് 15 പ്ര​​​​കാ​​​​രം സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും അ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ർ​​​​ജി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ളും മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്ന​​തെ​​​​ങ്കി​​​​ൽ, നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16A(2) ​​പ്ര​​​​കാ​​​​രം, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കൊ​​​​പ്പം ആ​​​​ഭ്യ​​​​ന്ത​​​​ര സ്രോ​​​​ത​​​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ​​​​ണ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഒ​​​​രു സ്വ​​​​ത്ത് സ​​​​മ്പാ​​​​ദി​​​​ക്കു​​​​ക​​​​യോ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ, ആ ​​​​സ്വ​​​​ത്ത് മു​​​​ഴു​​​​വ​​​​നാ​​​​യും Designated Authorityയി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ആ​​​​ഭ്യ​​​​ന്ത​​​​ര സ്രോ​​​​ത​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ഹി​​​​തം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും അ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും, പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി ഇ​​​​ത് പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് 30 ശ​​​​ത​​​​മാ​​​​നം വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​യും 70 ശ​​​​ത​​​​മാ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്വ​​​​ത്തി​​​​ന്‍റെ വി​​​​ഹി​​​​ത​​​​വും നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പു​​​​തു​​​​ക്കാ​​​​ത്ത​​​​തും സ്വ​​​​ത്തു​​​​ക്ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ 14B, 16​​A എ​​​​ന്നി​​​​വ പ്ര​​​​കാ​​​​രം, എ​​ഫ്സി​​ആ​​ർ​​എ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യോ പു​​​​തു​​​​ക്ക​​​​ൽ നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് സ്വ​​​​ത്തു​​​​ക്ക​​​​ൾ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ന്ന​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കാം. എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പു​​​​തു​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ എ​​​​ല്ലാ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രേ രീ​​​​തി​​​​യി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത് നീ​​​​തി​​​​യു​​​​ക്ത​​​​മ​​​​ല്ല. കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പു​​​​തു​​​​ക്ക​​​​ൽ വൈ​​​​കു​​​​ന്ന​​​​ത്, പു​​​​തു​​​​ക്ക​​​​ൽ അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്, മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നി​​​​വ ത​​​​മ്മി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ വ്യ​​​​ത്യാ​​​​സം നി​​​​യ​​​​മം അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണം. പ്ര​​​​ത്യേ​​​​കി​​​​ച്ച്, സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യോ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യോ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ, പു​​​​തു​​​​ക്ക​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം മാ​​​​ത്രം കാ​​​​ര​​​​ണം സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ സ്വ​​​​ത്തു​​​​ക്ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥ ഉ​​​​ണ്ടാ​​​​ക​​​​രു​​​​ത്. അ​​​​തി​​​​നാ​​​​ൽ, സ്വ​​​​ത്തു​​​​ക്ക​​​​ൾ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് കാ​​​​ര​​​​ണം കാ​​​​ണി​​​​ക്കാ​​​​നും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​നും അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​ക​​​​ണം. പു​​​​തു​​​​ക്ക​​​​ൽ അ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ക​​​​യോ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ല​​​​താ​​​​മ​​​​സം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ്വ​​​​ത്തു​​​​ക്ക​​​​ൾ സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

താ​​ത്കാ​​​​ലി​​​​ക നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​ൽ​​​​നി​​​​ന്ന് സ്ഥി​​​​ര​​​​മാ​​​​യ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​ലി​​​​ലേ​​​​ക്കു​​​​ള്ള മാ​​​​റ്റം

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16A(3) ​​പ്ര​​​​കാ​​​​രം, പൊ​​​​തുതാ​​​​ത്പ​​​​ര്യ പ്ര​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് നി​​​​യു​​​​ക്ത അ​​​​ധി​​​​കാ​​​​രി ക​​​​രു​​​​തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പ് നേ​​​​രി​​​​ട്ടോ ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വാ​​​​ഹ​​​​ക​​​​ൻ മു​​​​ഖേ​​​​ന​​​​യോ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. ഈ ​​​​വ്യ​​​​വ​​​​സ്ഥ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, മ​​​​റ്റ് ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യെ​​​​യും ബാ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ‘പൊ​​​​തു​​​​താ​​​​ത്പ​​​​ര്യം’ എ​​​​ന്ന വി​​​​ശാ​​​​ല​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​ത്രം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഇ​​​​ത്ത​​​​രം അ​​​​ധി​​​​കാ​​​​രം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. ന​​​​ട​​​​ത്തി​​​​പ്പ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ അ​​​​നി​​​​വാ​​​​ര്യ​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും, അ​​​​തി​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ക​​​​ത, ആ​​​​നു​​​​പാ​​​​തി​​​​ക​​​​ത, നി​​​​ശ്ചി​​​​ത കാ​​​​ല​​​​പ​​​​രി​​​​ധി, കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ക​​​​യും വേ​​​​ണം.

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16A(1), (4), (5) ​​എ​​​​ന്നി​​​​വ പ്ര​​​​കാ​​​​രം, ആ​​​​ദ്യം താ​​​​ത്​​​​കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ന്ന സ്വ​​​​ത്തു​​​​ക്ക​​​​ൾ നി​​​​ശ്ചി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ന്നീ​​​​ട് സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ടാം. ഈ ​​മാ​​​​റ്റം സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. പ്ര​​​​ത്യേ​​​​കി​​​​ച്ച്, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്ക​​​​ൽ, പു​​​​തു​​​​ക്ക​​​​ൽ നി​​​​ര​​​​സി​​​​ക്ക​​​​ൽ, സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ർ​​​​ക്കം കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ സ്വ​​ത്തു​​​​ക്ക​​​​ൾ സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ക​​​​യോ മൂ​​​​ന്നാം​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റു​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് പി​​​​ന്നീ​​​​ട് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി ഉ​​​​ണ്ടാ​​​​യാ​​​​ലും അ​​​​വ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്കാം. അ​​​​തി​​​​നാ​​​​ൽ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ സ്വ​​​​ത്തു​​​​ക്ക​​​​ൾ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ക​​​​യോ വി​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണം.

സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കി​​​​യ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​വും വി​​​​ൽ​​​​പ​​​​ന​​​​യും

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16A(6) ​​പ്ര​​​​കാ​​​​രം, സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കി​​​​യ സ്വ​​​​ത്തു​​​​ക്ക​​​​ൾ പൊ​​​​തു​​​​പ്ര​​​​യോ​​​​ജ​​​​ന​​​​ത്തി​​​​നാ​​​​യി കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നോ വി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നോ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഒ​​​​രു സ്വ​​​​ത്ത് രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ല​​​​ക്ഷ്യ​​​​വും അ​​​​തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​വും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യ​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മ​​​​ല്ല. ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ​​​​യോ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യോ അ​​​​നാ​​​​ഥാ​​​​ല​​​​യ​​ത്തി​​​​ന്‍റെ​​​​യോ സ്വ​​​​ത്ത് അ​​​​തി​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ സേ​​​​വ​​​​ന​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മാ​​​​റ്റ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, രോ​​​​ഗി​​​​ക​​​​ൾ, മ​​​​റ്റ് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ, സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ക്ക​​​​പ്പെ​​​​ടാം. അ​​​​തി​​​​നാ​​​​ൽ, സ്വ​​​​ത്ത് കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നോ വി​​​​ൽ​​​​ക്കു​​​​ന്ന​​തി​​​​നോ മു​​​​മ്പ് ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ പ​​​​ങ്ക്, സ്വ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ല​​​​ക്ഷ്യം, ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​ങ്ങ​​​​ൾ, സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും പ​​​​രി​​​​ഗ​​​​ണി ക്ക​​​​ണം. സാ​​​​ധ്യ​​​​മാ​​​​കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം, സ്വ​​​​ത്ത് ആ​​​​ദ്യം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

മു​​​​ൻ​​​​കാ​​​​ല​​​​ത്തേ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16B ​​പ്ര​​​​കാ​​​​രം, ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് നി​​​​ല​​​​വി​​​​ലു​​​​ള്ള വ​​​​കു​​​​പ്പ് 15 പ്ര​​​​കാ​​​​രം നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്കും സ്വ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കും പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​ത് നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​യും തീ​​​​ർ​​​​പ്പാ​​​​കാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​യും ബാ​​​​ധി​​​​ക്കാം. അ​​​​തി​​​​നാ​​​​ൽ, ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ, പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സ്വ​​​​ത്ത് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ൾ, നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​പ്പീ​​​​ലു​​​​ക​​​​ൾ, അ​​​​ന്തി​​​​മ കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​ന്‍റെ പ​​​​രി​​​​ധി​​​​യും ഫ​​​​ല​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​യി നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ക​​​​യും ഇ​​​​തി​​​​ന​​​​കം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി കൈ​​​​വ​​​​രി​​​​ച്ച അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ അ​​​​ന്യാ​​​​യ​​​​മാ​​​​യി ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ത്ത​​​​വി​​​​ധം സം​​​​ര​​​​ക്ഷ​​​​ണ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും വേ​​​​ണം.

രേ​​​​ഖ​​​​ക​​​​ൾ, ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​പ​​​​രി​​​​സ​​​​രം എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16F ​​പ്ര​​​​കാ​​​​രം രേ​​​​ഖ​​​​ക​​​​ൾ, ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​പ​​​​രി​​​​സ​​​​രം എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​ധി​​​​കാ​​​​രം വ്യ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യെ​​​​യും ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളെ​​​​യും ബാ​​​​ധി​​​​ക്കാ​​​​നി​​​​ട​​​​യു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ, പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​വും പ​​​​രി​​​​ധി​​​​യും മു​​​​ൻ​​​​കൂ​​​​ട്ടി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക, ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ​​​​യും വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് പ​​​​ക​​​​ർ​​​​പ്പ് ന​​​​ൽ​​​​കു​​​​ക, ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​തും വ്യ​​​​ക്തി​​​​ഗ​​​​ത​​​​വു​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, ശേ​​​​ഖ​​​​രി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക എ​​​​ന്നി​​​​വ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യ​​​​ണം.

തെ​​​​ളി​​​​വു​​​​ശേ​​​​ഖ​​​​ര​​​​ണ​​​​വും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ തീ​​​​ർ​​​​പ്പാ​​​​ക്ക​​​​ലും

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 16G ​​നി​​​​യു​​​​ക്ത അ​​​​ധി​​​​കാ​​​​രി​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന തെ​​​​ളി​​​​വു​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​ത്തേ​​​​ണ്ട​​​​തും അ​​​​ത് ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല എ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​മാ​​​​ണ്. നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ 16J, 16K എ​​​​ന്നി​​​​വ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും അ​​​​പ്പീ​​​​ലി​​​​നു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം മാ​​​​ത്രം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ മ​​​​തി​​​​യാ​​​​കി​​​​ല്ല; അ​​​​പ്പീ​​​​ൽ തീ​​​​ർ​​​​പ്പാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്വ​​​​ത്തു​​​​ക്ക​​​​ൾ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ക​​​​യോ വി​​​​ൽ​​​​ക്കു​​​​ക​​​​യോ മൂ​​​​ന്നാം​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​നും സ​​​​മ​​​​യ​​​​പ​​​​രി​​​​ധി

നി​​​​ർ​​​​ദി​​​​ഷ്ട വ​​​​കു​​​​പ്പ് 12(7) പ്ര​​​​കാ​​​​രം, മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​നു​​​​ള്ളി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും വേ​​​​ണം. ഈ ​​വ്യ​​​​വ​​​​സ്ഥ സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ജീ​​​​വ​​​​കാ​​​​രു​​​​ണ്യ, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ, സാ​​​​മൂ​​​​ഹി​​​​ക, മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ധി​​​​ക​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. നി​​​​ർ​​​​മാ​​​​ണപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ, അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​കാം. അ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക​​​​വും നി​​​​യ​​​​മ​​​​പ​​​​ര​​​​വു​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും. അ​​​​തി​​​​നാ​​​​ൽ, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​മാ​​​​യ വി​​​​നി​​​​യോ​​​​ഗം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ല​​​​ക്ഷ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ഴും, വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ന്യാ​​​​യ​​​​മാ​​​​യ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ട​​​​ലി​​​​നും വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത തു​​​​ക​​​​യു​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ലി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഇ​​​​ള​​​​വു​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

◄ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ►

ബി​​​​ല്ലി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ത​​​​ന്നെ, താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ പാർലമെന്‍ററി സ​​​​മി​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു:

1. ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​മ്പാ​​​​ദി​​​​ച്ച സ്വ​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണം-​​വ​​​​കു​​​​പ്പ് 16A(2)

​​വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​യും ചേ​​​​ർ​​​​ത്ത് രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സ്രോ​​​​ത​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ഹി​​​​തം നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണം. ‘39;Distinct or ascertainable portion’ ​​എ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

2. സ്ഥി​​​​ര​​​​മാ​​​​യ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലി​​​​നു മു​​​​മ്പു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​പ​​​​ര​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം-​​വ​​​​കു​​​​പ്പ് 16A(5)

സ്വ​​​​ത്ത് സ്ഥി​​​​ര​​​​മാ​​​​യി നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് മ​​​​തി​​​​യാ​​​​യ മു​​​​ൻ​​​​കൂ​​​​ർ അ​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ക​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും എ​​​​തി​​​​ർ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​ക​​​​യും വേ​​​​ണം. തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും വേ​​​​ണം.

3. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ​​ ന​​​​ട​​​​ത്തി​​​​പ്പ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ-​​വ​​​​കു​​​​പ്പ് 16A(3)(​​b)

‘Public interest’ എ​​​​ന്ന വി​​​​ശാ​​​​ല​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​ത്രം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. അ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി അ​​​​നി​​​​വാ​​​​ര്യ​​​​വും ആ​​​​നു​​​​പാ​​​​തി​​​​ക​​​​വു​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും, അ​​​​തി​​​​ന് നി​​​​ശ്ചി​​​​ത കാ​​​​ല​​​​പ​​​​രി​​​​ധി, കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ മേ​​​​ൽ​​​​നോ​​​​ട്ടം എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ക​​​​യും വേ​​​​ണം.

4. അ​​​​വ​​​​ശ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, വൃ​​​​ദ്ധ​​​​സ​​​​ദ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ലും രോ​​​​ഗി​​​​ക​​​​ൾ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ, വ​​​​യോ​​​​ധി​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​വ​​​​ശ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ട​​​​രു​​​​തെ​​​​ന്ന് പ്ര​​​​ത്യേ​​​​കം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യ​​​​ണം. സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന ന​​​​ട​​​​പ​​​​ടി സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ക്കാ​​​​ത്ത​​​​വി​​​​ധം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം.

5. സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നും വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കും മു​​​​ൻ​​​​പു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന-​​വ​​​​കു​​​​പ്പ് 16A(6)

​​സ്വ​​​​ത്തു​​​​ക്ക​​​​ൾ വി​​​​ൽ​​​​ക്കു​​​​ക​​​​യോ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് അ​​​​വ​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ല​​​​ക്ഷ്യം, ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ പ​​​​ങ്ക്, നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ, മൂ​​​​ന്നാം​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ​​​​യും താ​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. സാ​​​​ധ്യ​​​​മാ​​​​കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം സ്വ​​​​ത്ത് അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ സേ​​​​വ​​​​ന​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം.

6. മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും-​​വ​​​​കു​​​​പ്പ് 16

ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സ്വ​​​​ത്ത് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​ന്തി​​​​മ കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ൾ, തീ​​​​ർ​​​​പ്പാ​​​​കാ​​​​ത്ത കേ​​​​സു​​​​ക​​​​ൾ, അ​​​​പ്പീ​​​​ലു​​​​ക​​​​ൾ, ഇ​​​​തി​​​​ന​​​​കം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി കൈ​​​​വ​​​​രി​​​​ച്ച അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് വ്യ​​​​ക്ത​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​​​ണം. പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ മു​​​​ൻ​​​​കാ​​​​ല​​​​ത്തേ​​​​ക്കു ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​ന്‍റെ പ​​​​രി​​​​ധി വ്യ​​​​ക്ത​​​​മാ​​​​യി നി​​​​ർ​​​​വ​​​​ചി​​​​ക്ക​​​​ണം.

7. രേ​​​​ഖ​​​​ക​​​​ളി​​​​ലേ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം-​​വ​​​​കു​​​​പ്പ് 16F

രേ​​​​ഖ​​​​ക​​​​ൾ, ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​പ​​​​രി​​​​സ​​​​രം എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം വ്യ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണം. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ പ​​​​രി​​​​ധി നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ക, ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി പ​​​​ക​​​​ർ​​​​പ്പ് ന​​​​ൽ​​​​കു​​​​ക, ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, ശേ​​​​ഖ​​​​രി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണം.

8. ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും അ​​​​പ്പീ​​​​ലും ഇ​​​​ട​​​​ക്കാ​​​​ല സം​​​​ര​​​​ക്ഷ​​​​ണ​​​​വും-​​വ​​​​കു​​​​പ്പു​​​​ക​​​​ൾ 16J, 16​​K

അ​​​​പ്പീ​​​​ൽ തീ​​​​ർ​​​​പ്പാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്വ​​​​ത്തു​​​​ക്ക​​​​ൾ വി​​​​ൽ​​​​ക്കു​​​​ക​​​​യോ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ അ​​​​പ്പീ​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​ക​​​​ണം. അ​​​​പ്പീ​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ്വ​​​​ത്ത് സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

9. മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ വി​​​​നി​​​​യോ​​​​ഗ​​​​സ​​​​മ​​​​യം-​​വ​​​​കു​​​​പ്പ് 12 (7)

വ​​​​കു​​​​പ്പ് 12 പ്ര​​​​കാ​​​​രം മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി, സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന് അ​​​​തീ​​​​ത​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ഉ​​​​ണ്ടാ​​​​യ കാ​​​​ല​​​​താ​​​​മ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നീ​​​​ട്ടി​​​​ന​​​​ൽ​​​​കാ​​​​ൻ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യ​​​​ണം.

◄ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ►

(1)​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 300A ​​പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​ത്തി​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തെ ഒ​​​​രാ​​​​ൾ​​​​ക്കും അ​​​​യാ​​​​ളു​​​​ടെ സ്വ​​​​ത്ത​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ള​​​​ത​​​​ല്ല. ഈ ​​​​വ്യ​​​​വ​​​​സ്ഥ മ​​​​റി​​​​ക​​​​ട​​​​ക്കാ​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​ന്‍റെ സ്വ​​​​ത്ത് വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​യു​​​​ടെ ഭാ​​​​ഗി​​​​ക​​​​മാ​​​​യ വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ രൂ​​​​പ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​മ്പാ​​​​ദി​​​​ച്ച വി​​​​ഹി​​​​തം ഉ​​​​ൾ​​​​പ്പെ​​​​ടെ മു​​​​ഴു​​​​വ​​​​ൻ സ്വ​​​​ത്തും പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ, സ്വ​​​​ത്തി​​ന്‍റെ വി​​​​വി​​​​ധ സ്രോ​​​​ത​​​​സു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

(2) ​​അ​​​​നു​​​​ച്ഛേ​​​​ദം 19(1)(c) ​​ജീ​​​​വ​​​​കാ​​​​രു​​​​ണ്യ, വി​​​​ദ്യാ​​​​ഭ്യാ​​​​സ, സാ​​​​മൂ​​​​ഹി​​​​ക, മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​യു​​​​ടെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​രാ​​​​നും ഉ​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശം ഇ​​​​തി​​​​ലൂ​​​​ടെ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം എ​​​​ന്ന പേ​​​​രി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പി​​​​നെ​​​​യും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ബാ​​​​ധി​​​​ക്ക​​​​രു​​​​ത്.

(3) ​​അ​​​​നു​​​​ച്ഛേ​​​​ദ​​​​ങ്ങ​​​​ൾ 25, 26 ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​യു​​​​ടെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ സ്വ​​​​ഭാ​​​​വ​​​​വും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ദൗ​​​​ത്യ​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ​​യും മേ​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഇ​​​​ട​​​​പെ​​​​ടു​​​​മ്പോ​​​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്ക​​​​ണം.

നീ​​​​തി​​​​യു​​​​ക്ത​​​​മാ​​​​യ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഉ​​​​റ​​​​പ്പാ​​ക്ക​​ണം

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പൂ​​​​ർ​​​​ണ​​​​വു​​​​മാ​​​​യ വി​​​​നി​​​​യോ​​​​ഗം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ ല​​​​ക്ഷ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ആ ​​​​ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം, മ​​​​ത​​​​ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, അ​​​​വ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താ​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്ക​​​​രു​​​​ത്. അ​​​​തി​​​​നാ​​​​ൽ, നി​​​​ർ​​​​ദി​​​​ഷ്ട ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ഗ്ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച്, ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​പ​​​​ര​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും അ​​​​പ്പീ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ബി​​​​ല്ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ നീ​​​​തി​​​​യു​​​​ക്ത​​​​മാ​​​​യ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​ന്തി​​​​മ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം.

Tags : FCRA AmendmentBill Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up