പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, December 3, 2020 11:50 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം വെ​ളി​ന​ല്ലൂ​ര്‍ വ​ട്ട​പ്പാ​റ പെ​രും​പു​റം കൊ​ച്ച​മ്പോ​ണ​ത്ത് ത​ല​യ്ക്ക​ല്‍ വീ​ട്ടി​ല്‍ നൗ​ഫ​ല്‍ (20) ആ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വെ​ളി​യം ഭാ​ഗ​ത്തു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി.​ഐ ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ജ്യോ​തി​ഷ്, പ്രി​യ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ല്‍, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, ഗോ​കു​ല്‍, വ​നി​താ പോ​ലീ​സു​കാ​രാ​യ പ്രീ​ജ, ര​ജ​നി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പ​ള്ളി​ച്ച​ലി​ൽ റി​ബ​ലു​ക​ൾ പു​റ​ത്ത്

നേ​മം: പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ മ​ത്സ​രി​ക്കു​ക​യും റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന നാ​ലു​പേ​രെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​റി​യി​ച്ചു.
മു​ൻ ബ്ലോ​ക്ക് പ​ഞ്ച​യാ​ത്ത് അം​ഗം ഐ​ഡ, സേ​വാ​ദ​ൾ മ​ഹി​ളാ ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ക​ല, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​ദ്മ​കു​മാ​രി, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.