കാ​ട്ടാ​ക്ക​ട പഞ്ചായത്തിൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം
Thursday, December 3, 2020 11:50 PM IST
കാ​ട്ടാ​ക്ക​ട : തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച ശേ​ഷി​ക്കെ കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​വ​ച​നാ​തീ​ത​മാ​യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ്. തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന എ​ൽ​ഡി​എ​ഫ് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വോ​ട്ടു തേ​ടു​ന്ന​ത്. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​അ​നി​ൽ​കു​മാ​ർ, എ​സ്.​വി​ജ​യ​കു​മാ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​സ​ർ ജോ​സ​ഫ് എ​ന്നീ പ​രി​ചി​ത മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം വി.​ജ​യ​കു​മാ​ർ, സി.​സു​രേ​ഷ്, എ.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​തി​ൽ പ്ര​മു​ഖ​ർ. പ​രി​ച​യ​സ​മ്പ​ന്ന​രെ ക​ള​ത്തി​ലി​റ​ക്കി പ​ര​മാ​വ​ധി സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
തു​ട​ർ​ച്ച​യാ​യി ര​ണ്ടോ മൂ​ന്നോ സീ​റ്റി​ന് യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കാ​ട്ടാ​ക്ക​ട. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ൾ. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​ബ്ര​ഹ്മ​ണ്യം, ജി.​ശ​ര​ത്ച​ന്ദ്ര​ൻ​നാ​യ​ർ, കാ​ട്ടാ​ക്ക​ട രാ​മു എ​ന്നി​വ​ർ യു​ഡി​എ​ഫ് നേ​തൃ​നി​ര​യി​ലു​ണ്ട്. ഒ​രു സീ​റ്റ് മാ​ത്രം ആ​ർ​എ​സ്പി​ക്ക് ന​ൽ​കി 20സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്നു. കാ​ന​ക്കോ​ട് വാ​ർ​ഡി​ൽ വി.​ആ​ർ.​വി​ക്ര​മ​ൻ​നാ​യ​ർ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്നു.
മൂ​ന്നു​മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന പാ​റ​ച്ച​ൽ, പൊ​ന്ന​റ, എ​ട്ടി​രു​ത്തി, കൊ​ല്ലോ​ട്, ചെ​ട്ടി​ക്കോ​ണം, മം​ഗ​ല​യ്ക്ക​ൽ വാ​ർ​ഡു​ക​ളി​ൽ പോ​രാ​ട്ടം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​രു സീ​റ്റാ​ണ് ബി​ജെ​പി​ക്ക് നേ​ടാ​നാ​യ​ത്. ഇ​പ്രാ​വ​ശ്യം എ​ണ്ണം പ​ര​മാ​വ​ധി കൂ​ട്ടാ​നു​ള്ള മ​ത്സ​ര​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജി.​രാ​ധാ​കൃ​ഷ്ണ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​വ് ജി.​സ​ന്തോ​ഷ് കു​മാ​ർ, കെ.​ബി​ജു​കു​മാ​ർ(​പൊ​ട്ട​ൻ​കാ​വ് മ​ണി) എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും മ​ത്സ​ര​ത്തി​നു​ണ്ട്.