ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പാ​ലി​റ്റി ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന്
Saturday, December 5, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്നു ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ്. ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ വാ​ര്‍​ഡു​ക​ള്‍​ക്ക് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 9.45 വ​രെ​യും ഏ​ഴു മു​ത​ല്‍ 12 വ​രെ 9.45 മു​ത​ല്‍ 10.30 വ​രെ​യും 13 മു​ത​ല്‍ 18 വ​രെ 10.30 മു​ത​ല്‍ 11.15 വ​രെ​യു​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 19 മു​ത​ല്‍ 24 വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ 11.15 മു​ത​ല്‍ 12.00 വ​രെ​യും 25 മു​ത​ല്‍ 31 വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ 12 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യും ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കും. സ​മ​യ​ക്ര​മം പാ​ലി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ളോ ഏ​ജ​ന്‍റു​മാ​രോ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​മാ​യി ക​മ്മീ​ഷ​നിം​ഗി​ന് ഹാ​ജ​രാ​ക​ണം.