*ആ​ത്മ​വി​ശ്വ​സ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യും ബി​ജെ​പി​യും ; ന​ഗ​ര​ഭ​ര​ണം കൈ​യി​ലെ​ത്തു​മെ​ന്നു യു​ഡി​എ​ഫ്
Saturday, December 5, 2020 12:12 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രൃ​വ​ന​ന്ത​പു​രം : ഇ​താ​ദ്യ​മാ​യി പ്ര​വ​ച​നാ​തീ​ത​മാ​കു​ക​യാ​ണു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പു മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ണി​ത​പ്ര​ഞ്ജ​രാ​യ അ​നന്ത​പു​രി​യി​ലെ നേ​താ​ക്ക​ളോ​ടു ദീ​പി​ക​യു​ടെ പ്ര​തി​നി​ധി ചോ​ദി​ച്ച​പ്പോ​ഴൊ​ക്കെ വ​ര​ട്ടേ നോ​ക്കാം.. കാ​ണാം എ​ന്നു മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി. പുതിയ രാഷ്ട്രീയ കാലാവ സ്ഥയിൽ വ​ല്ലാ​ത്ത ആ​കാം​ക്ഷ​യും ഹൃ​ദ​യ​മി​ടി​പ്പും ത​ന്നെ​യാ​ണു ഇ​ക്കു​റി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പിനെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

യു​ഡി​എ​ഫ്

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ​ല്ലോ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. വ​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു യു​ഡി​എ​ഫും മു​ന്ന​ണി​യെ ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സും. വി​മ​ത​ശ​ല്യ​മാ​യി​രു​ന്നു പ്ര​തി​സ​ന്ധി.അ​തി​നി​ർ​ണാ​യ​ക​മാ​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ഘ​ട്ടം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ വിജയകരമായി മ​റി​ക​ട​ന്നു. പ​തി​വു​പോ​ലെ​യു​ള്ള ഗ്രൂ​പ്പു പോ​ര് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. ഉ​മ്മ​ൻ​ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ർ​ട്ടി​യി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യ​തു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു അ​നു​ഗ്ര​ഹ​മാ​യി. ഡി​സി​സി തീ​രു​മാ​നി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണു ഇ​ക്കു​റി ജ​ന​വി​ധി തേ​ടു​ന്ന​തെ​ന്നു​ള്ള​താ​ണു ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. കെ​പി​സി​സി കെ​ട്ടി​യി​റ​ക്കി​യ ഒ​രു സ്ഥാ​നാ​ർ​ഥി​യും ഒ​രു വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നി​ല്ല.
ന​ന്ത​ൻ​കോ​ട് വാ​ർ​ഡി​ലും ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലും കോ​ണ്‍​ഗ്ര​സി​നു റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ഇ​തു കോ​ണ്‍​ഗ്ര​സി​നു നെ​ഞ്ചി​ടു​പ്പു കൂ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ശു​ഭ​ക​ര​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

എ​ൽ​ഡി​എ​ഫ്

വ​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധ​യി​ലാ​ണു ഇ​ട​തു​മു​ന്ന​ണി. പ​ര​സ്യ​മാ​യി ഇ​ക്കാ​ര്യം അ​വ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഹു​ദ​യ​മി​ടി​പ്പു അ​നു​ദി​നം കൂ​ട്ടു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു അ​വ​രെ പി​ന്തു​ട​രു​ന്ന​ത്. വി​ജ​യം ഉ​റ​പ്പെ​ന്നു ക​രു​തി​യ പ​ല വാ​ർ​ഡു​ക​ളി​ലും ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ആ​ശാ​വ​ഹ​മ​ല്ല ആ​ശ​ങ്ക കൂ​ട്ടു​ന്ന​താ​ണെ​ന്നാ​ണു വി​വ​രം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ചു പ്ര​ചാ​ര​ണം തു​ട​ങ്ങി​യ സി​പി​എ​മ്മി​നു ഫ​ലം വ​ന്ന​പ്പോ​ൾ ദു​ര​വ​സ്ഥ​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന സി​പി​എം നേ​താ​വും സി​ഐ​ടി​യു​വി​ന്‍റെ സം​സ്ഥാ​ന നേ​താ​വും അ​തി​ലു​പ​രി ര​ണ്ടു ത​വ​ണ ന​ഗ​ര​ത്തി​ന്‍റെ മേ​യ​റു​മാ​യി​രു​ന്ന സി.​ജ​യ​ൻ​ബാ​ബു പാ​ങ്ങോ​ട് വാ​ർ​ഡി​ൽ നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ത്സ​രി​ച്ചു തോ​റ്റ​തു സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​യ്ക്കും വ​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യാ​ണു സ​മ്മാ​നി​ച്ച​ത്. ജ​യ​ൻ​ബാ​ബു​വി​ന്‍റെ തോ​ൽ​വി സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ല്ല. റി​പ്പോ​ർ​ട്ടു പു​റ​ത്തു​വ​ന്നെ​ങ്കി​ൽ ഒ​രു പ​ക്ഷേ ജി​ല്ല​യി​ലെ പ​ല പ്ര​മു​ഖ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി​ത​ല ന​ട​പ​ടി വ​രു​മെ​ന്നു​റ​പ്പാ​യി​രു​ന്നു.

ഇ​ക്കു​റി കു​ന്നു​കു​ഴി വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കോ​ള​ജ് അ​ധ്യാ​പി​ക​യും കൂ​ടി​യാ​യ എ.​ജി.​ഒ​ലീ​ന ജ​യി​ച്ചാ​ൽ മേ​യ​റാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ അ​വി​ടെ​യും നി​ല​വി​ലെ സ്ഥി​തി അ​ത്ര ശു​ഭ​ക​ര​മ​ല്ലെ എ​ന്ന റി​പ്പോ​ർ​ട്ടാ​ണു സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. ഏ​തു വി​ധേ​നെ​യും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ രാ​ഷ്ട്രീ​യ ദൗ​ത്യ​മാ​ണു സി​പി​എ​മ്മി​നു മു​ന്നി​ലു​ള്ള​ത്.


എൻഡിഎ

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​പ്ന ന​ഗ​ര​മാ​ക്കു​മെ​ന്ന രാ​ഷ്ട്രീ​യ വാ​ഗ്ദാ​ന​മാ​ണു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേതൃത്വം നൽകുന്ന എൻഡിഎ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ഇ​താ​ദ്യ​മാ​യി ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി യു​ഡി​എ​ഫി​നെ പി​ന്നി​ലാ​ക്കി മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ​യാ​ണു കേ​ര​ള​ത്തി​ൽ അ​വ​ർ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ന്ന​ത്. ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണു പ്ര​ധാ​ന​മാ​യും ബി​ജെ​പി ഈ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ബി​ജെ​പി​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. വി.​വി.​രാ​ജേ​ഷ് പൂ​ജ​പ്പു​ര വാ​ർ​ഡി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന​തു കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കു​ക​യെ​ന്ന വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. ഈ ​നീ​ക്ക​മാ​ണു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ മ​റ്റു മു​ന്ന​ണി​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ബി​ജെ​പി ഭ​ര​ണം പി​ടി​ക്കു​മോ അ​തോ വീ​ണ്ടും മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​കു​മോ​യെ​ന്ന​താ​ണു വോ​ട്ടെ​ടു​പ്പി​നു മൂ​ന്നു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ ഉ​യ​രു​ന്ന പ്ര​ധാ​ന ചോ​ദ്യം.