അ​രു​മാ​നൂ​ർ ഡി​വി​ഷ​നിൽ വാശിയേറിയ പോ​രാ​ട്ടം
Saturday, December 5, 2020 11:33 PM IST
വി​ഴി​ഞ്ഞം: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​രു​മാ​നൂ​ർ ഡി​വി​ഷ​ൻ ക​ടു​ത്ത മ​ത്സ​രം. ചേ​ട്ട​ൻ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലും അ​നു​ജ​ൻ ചൂ​ലി​ലും കാ​റു​മാ​യി മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ വേ​റി​ട്ട മ​ത്സ​ര​വു​മാ​യി പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​രു​മാ​നൂ​ർ ഡി​വി​ഷ​ൻ. കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി പി.​കെ. സാം​ദേ​വ് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​ൻ കാ​ല കോ​ൺ​ഗ്ര​സു​കാ​ര​നാ​യ ആ​ര്യ​ദേ​വ​നെ കാ​ർ ചി​ഹ്ന​ത്തി​ൽ എ​ൽ​ഡി​എ​ഫു​കാ​രും ക​ള​ത്തി​ലി​റ​ക്കി.​എ​ല്ലാ​വ​രെ​യും വെ​ല്ലു​വി​ളി​ച്ച് ചൂ​ൽ ചി​ഹ്ന​ത്തി​ൽ സാം​ദേ​വി​ന്‍റെ അ​നു​ജ​ൻ പി.​കെ. ല​സിം ദാ​സും അ​ങ്ക​ത്ത​ട്ടി​ലി​റ​ങ്ങി. ഇ​വ​ർ​ക്കൊ​പ്പം ബി​ജെ​പി​യും സ്വ​ത​ന്ത്ര​ൻ​മാ​രു​മാ​യി മ​ത്സ​രം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണി​വി​ടെ.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ശേ​ഷം എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പാ​റ​ശാ​ല ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തി​യ ആ​ളാ​ണ് ആ​ര്യ​ദേ​വ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണം പു​റ​ത്തെ​ടു​ത്ത ആ​ര്യ​ദേ​വ​നെ വീ​ണ്ടും സ്വ​ത​ന്ത്ര​നാ​യി എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി.
പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ര്യ​ദേ​വ​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​ള്ള​ത് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​കെ.​സാം​ദേ​വാ​ണ്. 1979 മു​ത​ൽ 2015 വ​രെ പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു. പൂ​വാ​ർ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സാം​ദേ​വ് നി​ല​വി​ൽ പൂ​വാ​ർ സ​ർ​വീ​സ് കോ -​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​ണ്.
പി.​കെ.​സാം​ദേ​വി​നെ​തി​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ജ​ൻ പി.​കെ.​ല​സിം ദാ​സ് ഡി​വി​ഷ​നി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​ണ്ട്. കൈ​പ്പ​ത്തി​യെ​യും കാ​റി​നെ​യും താ​മ​ര​യെ​യും നേ​രി​ടാ​ൻ ചൂ​ലു​മാ​യെ​ത്തി​യ ല​സിം ദാ​സ് അ​രു​മാ​നൂ​രി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഡി​വി​ഷ​ൻ ട്ര​ഷ​റ​റും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.
ഇ​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച് ജി.​എ​സ്.​ബൈ​ജു കോ​ൺ​ഗ്ര​സ് റി​ബ​ലാ​യി രം​ഗ​ത്തു​ണ്ട്.
അ​ധ്യാ​പ​ക​നും ബി​ജെ​പി മ​ണ്ഡ​ലം സ​മി​തി​യം​ഗ​വു​മാ​യ എ​സ്.​വി.​സു​ഭാ​ഷ് നെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്.​ക​ന്നി​യ​ങ്ക​ക്കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ഭാ​ഷ് 20 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.
ഇ​തി​ന് പു​റ​മെ മോ​ഹ​ൻ (ശ്രീ​രം​ഗം മോ​ഹ​ൻ) എ​ന്ന ഒ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.